യുവാവ് ആത്മഹത്യ ചെയ്തു

മുംബൈ: പൊതുജനമധ്യത്തില്‍ മര്‍ദിച്ച ശേഷം ഷൂസ് നക്കിക്കാനുള്ള നാലംഗ സംഘത്തിന്റെ ശ്രമത്തെത്തുടര്‍ന്ന് യുവാവ് ജീവനൊടുക്കി. വ്യക്തി വൈരാഗ്യത്തെ തുടര്‍ന്നായിരുന്നു മര്‍ദനം.

ദക്ഷിണ മുംബൈ സ്വദേശിയും മുപ്പത്തഞ്ചുകാരനുമായ കാസിം ഷെയ്ഖാണ് ആത്മഹത്യ ചെയ്തത്. ദക്ഷിണ മുംബൈയിലെ കഫ് പരേഡിലെ മാര്‍ക്കറ്റിലായിരുന്നു സംഭവം. നാലംഗ സംഘമാണ് യുവാവിനെ ആക്രമിച്ചത്.

പ്രതികളായ ഇസ്മയില്‍ ഷെയ്ഖ്, അക്ബര്‍ ഷെയ്ഖ്, കരിയ പവ്‌സെ, അഫ്‌സല്‍ ഖുറേഷി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ മര്‍ദ്ദനവും പൊതുജനമധ്യത്തിലുണ്ടായ അപമാനവും താങ്ങാനാവാതെയാണ് ആത്മഹത്യയെന്ന കാസിമിന്റെ കുറിപ്പ് പൊലീസ് കണ്ടെടുത്തു.

വ്യക്തിപരമായ പ്രശ്‌നങ്ങളുടെ പേരില്‍ ആരംഭിച്ച ആക്രമണത്തിനിടയില്‍ സംഘാംഗങ്ങളിലൊരാള്‍ സ്വന്തം ഷൂസില്‍ തുപ്പിയ ശേഷം കാസിമിനോട് നക്കാന്‍ ആവശ്യപ്പെട്ടു. കുതറിയോടിയ കാസിം വീട്ടില്‍ പോയി ജീവനൊടുക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. 

LEAVE A REPLY

Please enter your comment!
Please enter your name here