റോഡ് മുറിച്ച് കടക്കാന്‍ ശ്രമിക്കുന്നതിനിടെ അമിത വേഗതയില്‍ വന്ന ബൈക്കിടിച്ച് കോളജ് വിദ്യാര്‍ത്ഥിനി മരിച്ചു

മുംബൈ :റോഡ് മുറിച്ച് കടക്കാന്‍ ശ്രമിക്കുന്നതിനിടെ അമിത വേഗതയില്‍ വന്ന ബൈക്കിടിച്ച് കോളജ് വിദ്യാര്‍ത്ഥിനി മരിച്ചു. മുംബൈയിലെ കെബിപി ഹിന്ദുജ കോളജിലെ വിദ്യാര്‍ത്ഥിനി 19 വയസ്സുള്ള ഗിരിജാ അമ്പാലയാണ് മരണപ്പെട്ടത്. മുംബൈയിലെ വര്‍ളി കടല്‍ക്കരയ്ക്കടുത്ത് കൂടെ ശനിയാഴ്ച രാത്രി സുഹൃത്തിനോടൊപ്പം റോഡില്‍ കാല്‍നടയായി സഞ്ചരിക്കുന്നതിനെടെയാണ് അമിത വേഗതയില്‍ വന്ന ബൈക്ക് ഗിരിജയെ ഇടിക്കുന്നത്.ബൈക്കില്‍ മൂന്ന് പേരുണ്ടായിരുന്നതായി ദൃക്‌സാക്ഷികള്‍ വെളിപ്പെടുത്തുന്നു. ഇതില്‍ ഒരാള്‍ പരിക്ക് പറ്റി ആശുപത്രിയില്‍ ചികിത്സയിലാണ്. ബാക്കിയുള്ള രണ്ട് പേര്‍ സംഭവത്തിന് ശേഷം ഒളിവിലാണ്. ഇടിച്ചതിന് ശേഷം ഗിരിജയുടെ വസ്ത്രം ബൈക്കിന്റെ ടയറില്‍ കുടുങ്ങിയിരുന്നു. ഇതു കാരണം ബൈക്ക് പെണ്‍കുട്ടിയെയും വഹിച്ച് ഏകദേശം 100 മീറ്ററോളം നിരന്ന് നീങ്ങിയതായി ദൃക്‌സാക്ഷികള്‍ പറയുന്നു.പെണ്‍കുട്ടിയുടെ തലയിലാണ് ഗുരുതരമായി പരിക്ക് പറ്റിയത്. സംഭവത്തിന് ശേഷം പ്രദേശ വാസികള്‍ ചോര വാര്‍ന്ന് കിടന്ന ഗിരിജയെ ആശുപത്രിയിലെത്തിച്ചു. ആശുപത്രിയിവെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന പെണ്‍കുട്ടി തിങ്കളാഴ്ച രാവിലെയാണ് ജീവന്‍ വെടിഞ്ഞത്. 

LEAVE A REPLY

Please enter your comment!
Please enter your name here