യൂബര്‍ ടാക്‌സി അറബിക്കടലില്‍

മുംബൈ :ഓണ്‍ലൈന്‍ ടാക്‌സികള്‍ ഇന്ന് നഗരങ്ങളില്‍ സര്‍വ്വസാധാരണമാണ്. വീട്ടുപടിക്കല്‍ എത്തി ഉപഭോക്താവിനെ കയറ്റി ലക്ഷ്യസ്ഥലത്തേക്ക് എത്തിക്കുന്ന ഓണ്‍ലൈന്‍ ടാക്‌സികള്‍ നഗരങ്ങളില്‍ ഒഴിച്ച് കൂടാനാവാത്ത സംഗതിയായി മാറി കഴിഞ്ഞിരിക്കുന്നു.പല വന്‍കിട കമ്പനികളും ഓണ്‍ലൈന്‍ ടാക്‌സികളുമായി രംഗത്തുണ്ട്. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ തങ്ങളുടെ പ്രവര്‍ത്തന മികവ് കൊണ്ട് ഈ രംഗത്ത് ശ്രദ്ധേയമായ ഒരു കയ്യൊപ്പ് പതിപ്പിച്ച ഓണ്‍ലൈന്‍ ടാക്‌സി കമ്പനിയാണ് യൂബര്‍.

ഒരു ഉപഭോക്താവ് യൂബര്‍ ടാക്‌സി ബുക്ക് ചെയ്യുന്നതിനിടെ, കമ്പനിക്ക് സംഭവിച്ച ഒരു ചെറിയ സാങ്കേതിക പിഴവ് അടുത്തിടെ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. കഴിഞ്ഞ ഫെബ്രുവരി 15 ാം തീയ്യതിയാണ് മുംബൈ സ്വദേശിയായ ഹുസൈന്‍ ഷെയ്ക്ക് ഒരു യാത്രയ്ക്കായി യൂബര്‍ ആപ്പ് വഴി ടാക്‌സി ബുക്ക് ചെയ്തത്.

എന്നാല്‍ തനിക്ക് നിശ്ചയിക്കപ്പെട്ട ടാക്‌സി ഇപ്പോള്‍ എവിടെയെത്തിയെന്ന് നോക്കുവാനായി ലൊക്കേഷന്‍ ട്രാക്ക് ചെയ്ത ഹുസൈന്‍ അന്തം വിട്ടു പോയി. തന്നെ കയറ്റുവാനായി വരുന്ന അസ്‌ലാം എന്ന വ്യക്തിയുടെ കാര്‍ ലൊക്കേഷന്‍ പ്രകാരം അപ്പോള്‍ കാണിച്ചിരുന്നത് അറബിക്കടലിലാണ്.മുംബൈ തീരത്തിന് സമീപത്തുള്ള അറബിക്കടലില്‍ കൂടി അസ്‌ലാം പതുക്കെ കാര്‍ ഓടിച്ച് വരുന്ന തരത്തിലാണ് ലൊക്കേഷന്‍ കാണിക്കുന്നത്. കാഴ്ചയിലെ കൗതുകം കാരണം ചിരിയടക്കാനാവാതെ ഹുസൈന്‍ സംഭവത്തിന്റെ സ്‌ക്രീന് ഷോട്ടെടുത്ത് ഉടന്‍ തന്നെ ഫെയ്‌സ് ബുക്കിലിട്ടു.

നിമിഷങ്ങള്‍ക്കുള്ളില്‍ നിരവധി പേരാണ് കാര്‍ കമ്പനിക്ക് പറ്റിയ ഈ അമളി ഷെയര്‍ ചെയ്തത്. നിരവധി തമാശ നിറഞ്ഞ കമന്റുകളും പോസ്റ്റിന് ലഭിച്ചിട്ടുണ്ട്.

Aslam bhai submarine se aarele hai😂#uber

Hussain Shaikhさんの投稿 2018年2月15日(木)

 

LEAVE A REPLY

Please enter your comment!
Please enter your name here