പ്രകൃതിയാല്‍ തന്നെ ‘മമ്മി’യായി മാറിയ പട്ടി

ജോര്‍ജ്ജിയ : മരപ്പൊത്തിനുള്ളില്‍ അബദ്ധത്തില്‍ കുടുങ്ങി മമ്മിയായി മാറിയ പട്ടി ലോകത്തിന് അത്ഭുതമാകുന്നു. ജോര്‍ജ്ജിയയിലെ വെയ്‌ക്രോസിലുള്ള ഫോറസ്റ്റ് വേള്‍ഡ് എന്ന മ്യൂസിയത്തിലാണ് സ്റ്റക്കി എന്ന് പേരിട്ടിരിക്കുന്ന ഈ മമ്മിയെ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.

1980 ല്‍ ജോര്‍ജ്ജിയയിലെ ഒരു വനത്തിനുള്ളില്‍ വെച്ച് ഓക്ക് മരങ്ങള്‍ വെട്ടുന്നതിനിടെയാണ് ഗ്രാമവാസികളുടെ ശ്രദ്ധയില്‍ മമ്മിയായി മാറിയ പട്ടിയുടെ ശരീരം ശ്രദ്ധയില്‍പ്പെടുന്നത്. കൗതുകം തോന്നിയ മരം വെട്ടുകാരാണ് ഈ പട്ടിയുടെ ശരീരത്തിനെ മ്യൂസിയത്തിന് സമര്‍പ്പിച്ചത്.

കണ്ടെത്തുമ്പോള്‍ തന്നെ ഈ മൃതദേഹത്തിന് 20 വര്‍ഷത്തിലേറെ പഴക്കമുള്ളതായി കണ്ടെത്തിയിരുന്നു. ഏതെങ്കിലും ചെറിയ മൃഗത്തെ പിന്‍തുടരുന്നതിനിടെ മരത്തിനുള്ളിലെ പൊത്തിനുള്ളില്‍ കുടുങ്ങിപ്പോയതാകാമെന്നാണ് കരുതപ്പെടുന്നത്.

പിന്നീട് മരപൊത്ത് കാലക്രമേണ മൂടപ്പെടുകയും പട്ടി ഇവിടെ വെച്ച് ശ്വാസം കിട്ടാതെ മരണപ്പെട്ടതുമാകാം. എന്നാലും ഇത്രയും വര്‍ഷമായിട്ടും പട്ടിയുടെ ശരീരത്തിന് യാതോരു വിധ കേടുപാടുകളും ഏല്‍ക്കാതിരുന്നതിന് പിന്നിലെ കാരണങ്ങള്‍ അന്വേഷിക്കുകയാണ് ശാസത്രലോകം.പ്രധാനമായും രണ്ട് വാദഗതികളാണ് അംഗീകരിക്കപ്പെട്ടിട്ടുള്ളത്.
മരത്തിനുള്ളില്‍ വെച്ച് കാറ്റ് മുകളിലേക്കാണ് പ്രവഹിക്കുക. ‘ചിംനി ഇഫക്ട് ‘എന്നാണ് ഇത് അറിയപ്പെടുന്നത് .ഇത് കാരണം മൃതദേഹത്തിന്റെ രൂക്ഷഗന്ധം മുകളിലേക്ക് പോവുകയും അതു കാരണം ബാക്ടീരിയകളില്‍ നിന്നും ശരീരം സംരക്ഷിക്കപ്പെട്ടതാകാം എന്നതാണ് ഒന്നാമത്തെ കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നത്.

കൂടാതെ ഓക്ക് മരത്തിന്റെയുള്ളില്‍ നിന്നും നിര്‍മ്മിക്കുന്ന ടാന്നിന്‍ എന്ന എണ്ണയും പട്ടിയുടെ ശരീരത്തിനെ ബാക്ടീരയകളില്‍ നിന്നും മറ്റ് ചെറുപ്രാണികളില്‍ നിന്നും സംരക്ഷിച്ചതായും കരുതപ്പെടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here