കേന്ദ്ര മന്ത്രിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചതായി ആരോപണം

ബംഗലൂരു :കേന്ദ്രമന്ത്രിയുടെ അകമ്പടി വാഹനത്തിന് നേരെ ട്രക്ക് ഇരച്ചു കയറി. കേന്ദ്ര നൈപുണ്യ വികസന മന്ത്രി അനന്ദ് കുമാര്‍ ഹെഗ്‌ഡെയുടെ വാഹനത്തിന് അകമ്പടിയായി വന്ന പൊലീസ് ജീപ്പാണ് ട്രക്കുമായി കൂട്ടിയിടിച്ചത്.

തനിക്ക് നേരെ ബോധപൂര്‍വമായ കൊലപാതക ശ്രമമാണ് നടന്നതെന്ന് മന്ത്രി ആരോപിച്ചു. മന്ത്രിയുടെ കാറിന് പിന്നില്‍ സഞ്ചരിച്ചിരുന്ന പൊലീസ് ജീപ്പാണ് അപകടത്തില്‍പ്പെട്ടത്. ട്രക്ക് തന്റെ വാഹനത്തിന് നേരെയാണ് പാഞ്ഞടുത്തതെന്നും എന്നാല്‍ ഞങ്ങള്‍ അതിവേഗം മുന്നോട്ട് നീങ്ങിയതിനെ തുടര്‍ന്ന് പുറകിലുള്ള പൊലീസ് ജിപ്പ് അപകടത്തില്‍പ്പെടുകയായിരുന്നുവെന്നും സംഭവത്തിന് ശേഷം അനന്ദ് കുമാര്‍ ഹെഗ്‌ഡെ ട്വിറ്ററില്‍ കുറിച്ചു.

കര്‍ണ്ണാടകയില്‍ നിന്നുള്ള ലോക്‌സഭാംഗമാണ് അനന്ദ കുമാര്‍ ഹെഗ്‌ഡെ. കര്‍ണ്ണാടകയിലെ ഹാവേരി ജില്ലയിലെ ഹാലേഗിരി താലൂക്കില്‍ ചൊവ്വാഴ്ച രാത്രി 11.30 ഓട് കൂടെയായിരുന്നു അപകടം. സംഭവത്തില്‍ പൊലീസ് ട്രക്ക് ഡൈവറെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്ത് വരികയാണ്.

അപകടത്തിന് പിന്നില്‍ ഗൂഢാലോചന ഉള്ളതായും ഉന്നത തല ബന്ധങ്ങള്‍ ഉള്ളതായും ഹെഗ്ഡ ആരോപിച്ചു. പൊലീസ് സത്യം പുറത്ത് കൊണ്ടു വരുമെന്നാണ് പ്രതീക്ഷയെന്നും ഹെഗ്‌ഡെ ട്വിറ്ററില്‍ കുറിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here