കോണ്‍ഗ്രസ് ഓഫീസിലെ കൊടിമരത്തില്‍ ലീഗ് പതാക

മലപ്പുറം :രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തിന് നല്‍കിയതില്‍ പാര്‍ട്ടിക്കുള്ളില്‍ അമര്‍ഷം പുകയുന്നതിനിടെ കോണ്‍ഗ്രസ് ഓഫീസിലെ കൊടിമരത്തില്‍ ലീഗ് പതാക. മലപ്പുറം ഡിസിസി ഓഫീസ് കെട്ടിടത്തിന് മുന്നിലായുള്ള കൊടിമരത്തിലാണ് ലീഗിന്റെ പതാകയും പ്രത്യക്ഷപ്പെട്ടത്.

കോണ്‍ഗ്രസ് പതാകയ്ക്ക് മുകളിലായാണ് ലീഗ് പതാക കെട്ടിയിട്ടുള്ളത്. അര്‍ദ്ധ രാത്രിയിലാണ് ഈ കൊടിമാറ്റം നടത്തിയതെന്നാണ് നിഗമനം. എന്നാല്‍ സംഭവത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമായിട്ടില്ല.

രാജ്യസഭാ സീറ്റ് മാണി വിഭാഗത്തിന് നല്‍കുവാന്‍ കാരണം മുസ്‌ലീം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയുടെ ഇടപെടലുകളാണെന്ന വികാരം കോണ്‍ഗ്രസ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ ശക്തമാണ്. ഇതിന് പിന്നാലെയാണ് മലപ്പുറം ഡിസിസി ഓഫീസില്‍ ലീഗ് പതാകയും പ്രത്യക്ഷപ്പെടുന്നത്.

ഡിസിസി ഒഫീസില്‍ ഉയര്‍ന്നത് ലീഗ് പതാക

ആത്മാഭിമാനം പണയംവെച്ച നേതൃത്വത്തിന് എന്തിന് കൊടിമരം?; ഡിസിസി ഒഫീസില്‍ ഉയര്‍ന്നത് ലീഗ് പതാക

People Newsさんの投稿 2018年6月7日(木)

LEAVE A REPLY

Please enter your comment!
Please enter your name here