മുസ്‌ലിം യുവാവിനെ മര്‍ദ്ദിച്ചുകൊന്നു

ബിക്കാനീര്‍: ഹിന്ദു പെണ്‍കുട്ടിയെ പ്രണയിച്ചതിന്റെ പേരില്‍ മുസ്‌ലിം യുവാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. രാജസ്ഥാനിലെ ബിക്കനീറില്‍ ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. സെയ്ഫ് അലി എന്ന 22 കാരനാണ് കൊല്ലപ്പെട്ടത്.

ചൊവ്വാഴ്ച പെണ്‍കുട്ടിയെ കാണാനായി എത്തിയ സെയ്ഫിനെ പെണ്‍കട്ടിയുടെ ബന്ധുക്കള്‍ പിടികൂടി കാറില്‍ കയറ്റി കുറച്ചകലെയുള്ള കര്‍നി വ്യവസായ മേഖലയിലേക്ക് കൊണ്ടുപോകുകയും അവിടെ വെച്ച് അതിക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നു.

യുവാവിന്റെ രണ്ട് കാലുകളും തല്ലിയൊടിച്ച അക്രമികള്‍ സെയ്ഫിനെ സമീപത്തെ മലിനജലം നിറഞ്ഞ കുളത്തില്‍ ഉപേക്ഷിക്കുകയും ചെയ്തു. രാത്രിയോടെ യുവാവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബുധനാഴ്ച രാവിലെയോടെ സെയ്ഫ് മരിച്ചു.

പ്രണയ ബന്ധത്തിന്റെ പേരിലാണ് യുവാവിനെ കൊലപ്പെടുത്തിയതെന്ന് ബിക്കാനീര്‍ പൊലീസ് സൂപ്രണ്ട് പറഞ്ഞു. സെയ്ഫിന്റെ മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here