പ്രക്ഷോഭവുമായി മുസ്ലിം വനിതകള്‍

നാഗ്പൂര്‍ : കേന്ദ്രസര്‍ക്കാര്‍ ലോക്‌സഭയില്‍ പാസാക്കിയ മുത്തലാഖ് നിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം വനിതകള്‍ പ്രക്ഷോഭത്തില്‍. ഓള്‍ ഇന്ത്യ വുമണ്‍സ് മുസ്ലിം പേഴ്‌സണല്‍ ലോ ബോര്‍ഡിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം.

തെറ്റായ രീതിയില്‍ തയ്യാറാക്കപ്പെട്ട നിയമമാണ് ലോക്‌സഭയില്‍ പാസാക്കിയതെന്ന് പ്രക്ഷോഭകര്‍ കുറ്റപ്പെടുത്തി. ഇസ്ലാമിക് ശരീയത്ത്‌ മുസ്ലിങ്ങളുടെ അഭിമാനമാണ്. ഇസ്ലാമിക നിയമങ്ങള്‍ക്ക് അനുസൃതമായി ജീവിക്കാന്‍ ഭരണഘടന അനുവാദം നല്‍കുന്നുണ്ട്.

എന്നാല്‍ ഒരു ചെറിയ വിഭാഗം സ്ത്രീകള്‍ക്കുവേണ്ടി ഇസ്ലാമിക നിയമങ്ങള്‍ തച്ചുടയ്ക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കം. ഞങ്ങള്‍ മുത്തലാഖിനെ അനുകൂലിക്കുന്നു.

തലാഖ് ചൊല്ലി ബന്ധം വേര്‍പെടുത്തുന്ന രീതിയില്‍ എതിരഭിപ്രായമില്ലെന്നും ഇസ്ലാമിക നിയമത്തില്‍ മുസ്ലിം സ്ത്രീകള്‍ സുരക്ഷിതരാണെന്നും ഇവര്‍ പറയുന്നു. നൂറുകണക്കിന് വനിതകളാണ് പ്രതിഷേധ പ്രകടനത്തില്‍ അണിനിരന്നത്.

മുത്തലാഖ് ബില്‍ കഴിഞ്ഞ വര്‍ഷം ലോക്‌സഭ പാസാക്കിയെങ്കിലും രാജ്യസഭയില്‍ അവതരിപ്പിക്കാന്‍ ഊഴം കാത്തിരിക്കുകയാണ്. കഴിഞ്ഞയാഴ്ച പൂനെ, വാരാണസി, കാണ്‍പൂര്‍ എന്നിവിടങ്ങളിലും വിഷയത്തില്‍ പ്രതിഷേധങ്ങള്‍ അരങ്ങേറിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് നാഗ്പൂരിലും പ്രക്ഷോഭം സംഘടിപ്പിക്കപ്പെട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here