ഇരട്ടത്തലയുള്ള ആട് പിറന്നു

റാവല്‍പിണ്ടി :ഇരട്ടത്തലയുള്ള ആടിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുന്നു. വെള്ളിയാഴ്ച മുതലാണ് ഇരട്ടത്തലയുള്ള ആടിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങള്‍ വഴി വ്യാപകമായി പ്രചരിക്കാന്‍ തുടങ്ങിയത്.

പാക്കിസ്ഥാനിലെ റാവല്‍പിണ്ടിയിലാണ് ഈ അപൂര്‍വ ആട് ജനിച്ചത്. ജനിതക വ്യതിയാനം സംഭവിച്ചതിനെ തുടര്‍ന്നാണ് രണ്ട് തലയുള്ള ആട് പിറന്നത്.

ഇതിനും മുമ്പും അപൂര്‍വമായി ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. പിറന്ന് വീണ ആടിന് രണ്ട് തലയും നാല് കണ്ണുകളുമുണ്ട്. ഡിസഫലിയ എന്നാണ് മൃഗങ്ങള്‍ക്കിടയിലെ ഈ പ്രതിഭാസം അറിയപ്പെടുകയെന്ന് ശാസ്ത്രജ്ഞന്‍മാര്‍ ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ ജനിതക വ്യതിയാനം സംഭവിച്ചതിനെ തുടര്‍ന്ന് മനുഷ്യ മുഖത്തിന് സമാനമായ ആട് പിറന്ന് വീണിരുന്നു.

 

 

LEAVE A REPLY

Please enter your comment!
Please enter your name here