നാട്ടിലെത്തിയ അത്ഭുതജീവി

തായ്‌ലന്റ് :അപ്രതീക്ഷിതമായി തങ്ങളുടെ നാട്ടിലെത്തിയ പുതിയ അതിഥിയെ കണ്ട് പകച്ച് നില്‍ക്കുകയാണ് പ്രദേശവാസികള്‍. തായ്‌ലന്റിലെ നക്കോങ് ഫനോ പ്രവിശ്യയിലാണ്, മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് അത്ഭുതകരമായ ശരീര സവിശേഷതകളോട് കൂടിയ പന്നിക്കുട്ടി പിറന്ന് വീണത്.

ഒരു കുട്ടിയാനയെ പോലെയാണ് പന്നിയുടെ ശരീര ഘടന എന്നത് പ്രദേശവാസികളെ കുറച്ചൊന്നുമല്ല വിസ്മയിപ്പിക്കുന്നത്. ആനയുടേതിന് സമാനമായ ചെവിയും രണ്ട് കണ്ണുകള്‍ക്കിടയില്‍ കൂടി താഴേക്ക് നീണ്ടു വരുന്ന തുമ്പിക്കൈ കണക്കെയുള്ള മൂക്കുമാണ് ഇ പന്നിക്കുട്ടനെ മറ്റുള്ളവയില്‍ നിന്നും വ്യത്യസ്ഥനാക്കുന്നത്.അതേസമയം ഈ തുമ്പിക്കൈ കണക്കെയുള്ള മൂക്ക് കാരണം അമ്മയില്‍ നിന്നും പാല് കുടിക്കുവാന്‍ കുട്ടിക്ക് സാധിക്കുന്നില്ല. അതിനാല്‍ നാട്ടുകാര്‍ കുപ്പിയിലാക്കിയാണ് പന്നിക്കുട്ടന് പാല്‍ നല്‍കുന്നത്.

വ്യത്യസ്ഥമായ ശരീര ഘടന കൊണ്ട് തന്നെ ഈ പന്നിക്കുട്ടിയുടെ ഖ്യാതി നിമിഷങ്ങള്‍ക്കുള്ളില്‍ പ്രദേശമാകെ പരന്നു. അയല്‍ നാടുകളില്‍ നിന്ന് പോലും കുട്ടിയാന കണക്കെയുള്ള പന്നിയെ കാണുവാനായി ആളുകള്‍ ഈ ഗ്രാമത്തിലേക്ക് ഓടിയെത്തുകയാണ്.

ജനിതക ഘടനയിലുണ്ടായ വ്യതിയാനം നിമിത്തമാണ് പന്നിക്കുട്ടിക്ക് ഈ രൂപ മാറ്റം സംഭവിച്ചിരിക്കുന്നത്. എന്നിരുന്നാലും ഈ അത്ഭുത പന്നിയുടെ ആരോഗ്യം ദിവസം കഴിയും തോറും ക്ഷീണിച്ച് വരികയാണ്.

അതുകൊണ്ട് തന്നെ പുതിയ അതിഥിയുടെ ജീവന്‍ നിലനിര്‍ത്താനാവുമോയെന്ന ആശങ്കയിലാണ് ഗ്രാമവാസികള്‍.

LEAVE A REPLY

Please enter your comment!
Please enter your name here