ഉത്തര്‍പ്രദേശില്‍ സ്‌ഫോടനത്തില്‍ നാല് മരണം

മുസഫര്‍നഗര്‍ : ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗറില്‍ കടയിലുണ്ടായ സ്‌ഫോടനത്തില്‍ നാലുമരണം. താസിം, ഷെഹ്‌സാദ്, യൂസഫ്, നവാജിഷ് എന്നിവരാണ് കൊല്ലപ്പെട്ടത്. മുസഫര്‍ നഗറിലെ സിവില്‍ ലൈസന്‍സ് ഏരിയയിലാണ് സംഭവം.

പഴയ സാധനങ്ങള്‍ ശേഖരിച്ചുവില്‍ക്കുന്ന കടയിലാണ് സ്‌ഫോടനമുണ്ടായത്. കടയുടമയുള്‍പ്പെടെയാണ് മരിച്ചത്. രണ്ട് പേര്‍ സംഭവസ്ഥലത്തും രണ്ടുപേര്‍ ആശുപത്രിയിലേക്കുള്ള വഴിമധ്യേയും കൊല്ലപ്പെട്ടു.

മരിച്ചവരില്‍ രണ്ടുപേര്‍ വഴിയാത്രക്കാരാണ്. അത്യന്തം പ്രഹരശേഷിയോടെയുള്ള പൊട്ടിത്തെറിയില്‍ ചിളുകള്‍ ചിതറിത്തെറിച്ചാണ് വഴിയാത്രക്കാരുടെ മരണം. ഒരു സ്ത്രീയുള്‍പ്പെടെ മൂന്നുപേര്‍ പരിക്കുകളോടെ ആശുപത്രിയിലുണ്ട്.

ബോംബ് സ്‌ക്വാഡ് സ്ഥലത്ത് പരിശോധന നടത്തി. സൈനിക സംഘവും ഭീകരവിരുദ്ധ സ്‌ക്വാഡും സംഭവസ്ഥലത്തുണ്ട്. ആക്രി വസ്തുക്കള്‍ തകര്‍ക്കാനുള്ള ശ്രമത്തിനിടെയാണ് അതിശക്തമായ സ്‌ഫോടനമുണ്ടായതെന്ന് പ്രദേശവാസികള്‍ വ്യക്തമാക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here