‘മൈ സ്റ്റോറി’യുടെ ട്രെയിലര്‍ പുറത്ത് വിട്ട് മമ്മൂട്ടി

കൊച്ചി: പാര്‍വ്വതി-പൃഥ്വിരാജ് ചിത്രം ‘മൈ സ്റ്റോറി’യുടെ ട്രെയിലര്‍ പുറത്ത്. നടന്‍ മമ്മൂട്ടിയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ട്രെയിലര്‍ പുറത്ത് വിട്ടത്. നേരത്തെ മൈ സ്റ്റോറിയിലെ ഗാനത്തിനെതിരെ മമ്മൂട്ടി ആരാധകര്‍ ഡിസ്‌ലൈക്ക് ക്യാമ്പയിന്‍ നടത്തിയ സാഹചര്യത്തിലാണ് പുതിയ ട്രെയിലര്‍ മമ്മൂട്ടിയുടെ സ്വന്തം പേജില്‍ പുറത്തിറക്കിയത്.

മമ്മൂട്ടി ചിത്രം കസബയിലെ സ്ത്രീവിരുദ്ധ രംഗങ്ങളെ പാര്‍വ്വതി വിമര്‍ശിച്ചതാണ് ആരാധകരെ പ്രകോപിതരാക്കിയത്. എന്നാല്‍ മമ്മൂട്ടിയുടെ പേജിലൂടെ ട്രെയിലര്‍ പുറത്തുവിട്ടപ്പോള്‍ പാര്‍വതിയെ തെറിവിളിക്കാന്‍ കാത്തിരുന്ന ആരാധകര്‍ക്ക് എട്ടിന്റെ പണിയാണ് കിട്ടിയത്.

My Story | Official Trailer| Prithviraj | Parvathy

Unveiling the official trailer of 'My Story' wishing all the very best to the entire team.

Mammoottyさんの投稿 2018年3月9日(金)

എന്ന് നിന്റെ മൊയ്തീന് ശേഷം പൃഥ്വിരാജും പാര്‍വ്വതിയും ഒന്നിക്കുന്ന ചിത്രമാണിത്. നവാഗതയായ റോഷ്‌നി ദിനകറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ജയ് എന്ന കഥാപാത്രമായി പൃഥ്വിയും താരയായി പാര്‍വതിയും വേഷമിടുന്നു.

തൊണ്ണൂറുകളുടെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ശങ്കര്‍ രാമകൃഷ്ണനാണ് തിരക്കഥ. ചിത്രത്തിന്റെ നിര്‍മാതാവും റോഷ്‌നി തന്നെയാണ്. റൊമാന്റിക് മ്യൂസിക് ഗണത്തില്‍പ്പെടുന്ന ക്യൂട്ട് ലിറ്റില്‍ ലവ് സ്റ്റോറി എന്നാണ് സംവിധായിക ചിത്രത്തെ വിശേഷിപ്പിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here