നാം ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത്

കൊച്ചി: ജോഷി തോമസ് പള്ളിക്കല്‍ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്ന നാം ട്രെയിലര്‍ പുറത്തിറങ്ങി. ജെ.ടി.പി ഫിലിംസിന്റെ ബാനറില്‍ പുറത്തിറങ്ങുന്ന ചിത്രത്തില്‍ സംവിധായകന്‍ ഗൗതം വാസുദേവ് മേനോന്‍, വിനീത് ശ്രീനിവാസന്‍, ടൊവിനോ തോമസ് തുടങ്ങിയവര്‍ അതിഥി താരങ്ങളായി എത്തുന്നുണ്ട്.

ട്രെയിലറില്‍ മൂവരെയും കാണിച്ചതോടെ ആരാധകരുടെ ആകാംക്ഷ ഇരട്ടിച്ചിരിക്കുകയാണ്. ശബരീഷ് വര്‍മ്മ, ഗായത്രി സുരേഷ്, ടോണി ലൂക്ക്, അജയ് മാത്യു, രാഹുല്‍ മാധവ്, അതിഥി രവി, നോബി മാര്‍കോസ്, നിരഞ്ജ് സുരേഷ്, രഞ്ജി പണിക്കര്‍, തമ്പി ആന്റണി തെക്കേക്ക്, അഭിഷേക് രവീന്ദ്രന്‍, മരീന മൈക്കിള്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്.

ശബരീഷ് വര്‍മയുടെ വരികള്‍ക്ക് അശ്വിന്‍ ശിവദാസ്, സന്ദീപ് മോഹന്‍ എന്നിവരാണ് ഈണമിട്ടിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here