മകളെ കൊന്നതിന്റെ കാരണം വെളിപ്പെടുത്തി യുവതി

കോഴിക്കോട്: ബന്ധുവീട്ടില്‍ നിന്നും പണം മോഷ്ടിച്ചത് പിടിക്കപ്പെട്ടതിലുള്ള മനോവിഷമത്താലാണ് ബക്കറ്റിലെ വെള്ളത്തില്‍ മകളെ മുക്കി കൊലപ്പെടുത്താന്‍ പ്രേരിപ്പിച്ചതെന്ന് യുവതിയുടെ മൊഴി. മക്കളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യാനായിരുന്നു തീരുമാനമെന്ന് സഫൂറ പൊലീസിനോട് പറഞ്ഞു. ഇവരെ നാദാപുരം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ചെയ്തു.

നാല് വയസ്സുകാരിയായ ഇന്‍ഷാമാലിയെ ആണ് സഫൂറ കൊലപ്പെടുത്തിയത്. കുട്ടിയുടെ മൃതശരീരം ഇന്ന് പോസ്റ്റ് മോര്‍ട്ടം ചെയ്യും. കൈയും കാലും കെട്ടി കുളിമുറിയിലെ ബക്കറ്റിലായിരുന്നു സഫൂറ മകളെ മുക്കി കൊലപ്പെടുത്തിയത്. ഒന്നര വയസ്സുള്ള മകനെയും കൊലപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും നാട്ടുകാരും ബന്ധുക്കളുമെത്തി രക്ഷപ്പെടുത്തുകയായിരുന്നു.

ഭര്‍തൃപിതാവിന്റെ സഹോദരിയുടെ വീട്ടില്‍ നിന്നും പണം മോഷ്ടിച്ചത് പിടിക്കപ്പെട്ടതിലുള്ള നിരാശയാണ് മക്കളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ചതെന്ന് സഫൂറ വ്യക്തമാക്കി. 11000 രൂപ താന്‍ മോഷ്ടിച്ചു. ഇത് ബന്ധുക്കള്‍ അറിയുകയും പിടികൂടുകയും ചെയ്തു.

തുടര്‍ന്ന് ഭര്‍ത്താവ് ശാസിക്കുകയും ചെയ്തു. തുടര്‍ന്ന് കുട്ടികളെയും തന്നെയും വേണ്ടെന്ന് പറയുകയും ചെയ്‌തെന്ന് യുവതി മൊഴി നല്‍കി. ഒന്നര വയസ്സുള്ള ഇളയ മകന്‍ അമല്‍ ദയാനെ കൊലപ്പെടുത്താന്‍ ശ്രമിച്ചപ്പോഴാണ് ബന്ധുക്കളും നാട്ടുകാരുമെത്തിയത്. അമലിനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അടുത്ത ദിവസം സഫൂറെയെയും മക്കളെയും വിദേശത്തേക്ക് കൊണ്ട് പോകാന്‍ ഒരുങ്ങുകയായിരുന്നു ഇവരുടെ ഭര്‍ത്താവ്.

LEAVE A REPLY

Please enter your comment!
Please enter your name here