അശ്ലീല കമന്റിട്ടയാളുടെ അമ്മയ്ക്ക് വിളിച്ച് നന്ദന

കൊച്ചി: ടൊവിനോയും ചേതന്‍ ജയലാലും പ്രധാന കഥാപാത്രങ്ങളായ ഗപ്പി എന്ന ചിത്രത്തിലൂടെ ശ്രദ്ധേമായ ബാലതാരമാണ് നന്ദന വര്‍മ്മ. ഇപ്പോഴിതാ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത പുതിയ ഫോട്ടോയ്ക്ക് കീഴില്‍ മോശം കമന്റ് ഇട്ടയാള്‍ക്ക് തക്ക മറുപടി കൊടുത്തിരിക്കുകയാണ് നന്ദന.

താരത്തിന്റെ മറുപടി ഇതിനോടകം സോഷ്യല്‍മീഡിയയില്‍ വൈറലായി. കഴിഞ്ഞ ദിവസം സാരിയുടുത്ത പുത്തന്‍ ചിത്രം നന്ദന വര്‍മ്മ പങ്കുവെച്ചിരുന്നു,. ഫോട്ടോയ്ക്ക് താഴെ വളരെ അസഭ്യമായ രീതിയിലാണ് ഒരാള്‍ കമന്റ് ചെയ്തത്. എന്നാല്‍ ഈ പറഞ്ഞ വാക്കുകള്‍ സ്വന്തം അമ്മയെ വിളിക്കൂ എന്ന് പറഞ്ഞ് നന്ദനയും ചുട്ട മറുപടി നല്‍കി.

നന്ദനയെ പിന്തുണച്ച് നിരവധിപേര്‍ രംഗത്തെത്തി. ഇങ്ങനെ മറുപടി നല്‍കിയത് വളരെ നല്ലതാണെന്നും ഇനിയും ശക്തമായി മറുപടികള്‍ നല്‍കുക എന്നുമാണ് ആരാധകര്‍ പറയുന്നത്. അതേസമയം നന്ദനയെ എതിര്‍ത്ത് കൊണ്ടും ചിലര്‍ രംഗത്തെത്തി.

കുടുംബത്തെ ആക്ഷേപിക്കരുതായിരുന്നു തുടങ്ങിയ കമന്റുകളുമായാണ് ഇക്കൂട്ടര്‍ നന്ദനയെ എതിര്‍ത്തത്. മിലി, റിങ് മാസ്റ്റര്‍, 1983 തുടങ്ങിയ ചിത്രങ്ങളിലൂടെ ആദ്യകാലത്ത് മലയാളത്തില്‍ സുപരിചതയായി മാറിയ നന്ദന പിന്നീട് ജോണ് പോള്‍ സംവിധാനം ചെയ്ത ഗപ്പി എന്ന ചിത്രത്തിലൂടെയായിരുന്നു ശ്രദ്ധേയയായി മാറിയത്.

സുവീരന്‍ സംവിധാനം ചെയ്യുന്ന മഴയത്ത് എന്ന ചിത്രത്തിലാണ് നന്ദന ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here