ദിലീപ് ചിത്രത്തിലെ നടിക്ക് ഗുരുതര പരിക്ക്

ജക്കാര്‍ത്ത: 2006ലെ ഫെമിന മിസ് ഇന്ത്യയും നടിയും മോഡലുമായ നടാഷ സൂരിക്ക് സാഹസിക ചാട്ടത്തിനിടെ കയറുപൊട്ടി ഗുരുതര പരിക്ക്.
ബന്‍ജി ജംപിങ്ങിനിടെ ഇന്തോനേഷ്യയില്‍ വെച്ചാണ് താരത്തിന് അപകടം സംഭവിച്ചത്.

ഇന്തോനേഷ്യയില്‍ ഒരു ഉദ്ഘാടന ചടങ്ങിന് പോയതായിരുന്നു താരം. സാഹസിക പ്രവൃത്തികളില്‍ താല്പര്യമുള്ള നടാഷ ചടങ്ങുകള്‍ക്ക് ശേഷം ബന്‍ജീ ജംപിങില്‍ പങ്കെടുക്കുകയായിരുന്നു.

എന്നാല്‍ കാലില്‍ കെട്ടിയ കയറുപൊട്ടി താരം താഴേയ്ക്ക് പതിയ്ക്കുകയായിരുന്നു. തലകീഴായി തടാകത്തിലേക്ക് വീണ നടാഷയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

ബന്‍ജി ജംപിങ്ങ് തടാകത്തിന് മുകളില്‍ ആയതു കൊണ്ടും തല കീഴായി തടാകത്തില്‍ വീണതിനാലുമാണ് ജീവന്‍ രക്ഷപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. 24 മണിക്കൂര്‍ ഇന്തോനേഷ്യയിലെ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ് നടാഷ.

2016ല്‍ പുറത്തിറങ്ങിയ ദിലീപ് ചിത്രം കിംഗ് ലയറിലൂടെയാണ് നടാഷ അഭിനയ രംഗത്തേക്കെത്തുന്നത്. നിരവധി ടിവി ചാനല്‍ ഷോകളിലും താരം പങ്കെടുത്തിട്ടുണ്ട്. അനുപം ഖേറും മനീഷ് പോളും അഭിനയിക്കുന്ന ബാ ബാ ബ്ലാക്ക് ഷീപ്പാണ് നടാഷയുടെ വരാനിരിക്കുന്ന ചിത്രം.

LEAVE A REPLY

Please enter your comment!
Please enter your name here