നടന്‍ നീരജ് മാധവ് വിവാഹിതനായി; ചിത്രങ്ങള്‍ കാണാം

കൊച്ചി: നടന്‍ നീരജ് മാധവന്‍ വിവാഹിതനായി. കോഴിക്കോട് സ്വദേശി ദീപ്തിയാണ് വധു. സോഫ്റ്റ് വെയര്‍ എഞ്ചിനീയറാണ് ദീപ്തി. കണ്ണൂര്‍ ശ്രീകണ്ഠാപുരത്ത് വച്ചായിരുന്നു വേളിച്ചടങ്ങുകള്‍. പ്രണയത്തില്‍ തുടങ്ങിയ ബന്ധം പിന്നീട് ഇരുവീട്ടുകാരും ചേര്‍ന്ന് ആലോചിച്ച് ഉറപ്പിക്കുകയായിരുന്നു.

തിരുവണ്ണൂര്‍ കീഴേറ്റത്തില്ലം ഡോ.കെ.മാധവന്റെയും ലതയുടെയും മകനാണ് നീരജ്. കോഴിക്കോട് ഫ്‌ലോറിക്കന്‍ ഹില്‍ റോഡ് ദീപയില്‍ എം.ജനാര്‍ദ്ദനന്റെയും പദ്മയുടെയും മകളാണ് ദീപ്തി.

ദീപ്തി ഇന്‍ഫോപാര്‍ക്കില്‍ ടാറ്റ കണ്‍സല്‍റ്റന്‍സിയിലാണ് ജോലി ചെയ്യുന്നത്. 2013 ല്‍ പുറത്തിറങ്ങിയ ബഡ്ഡി എന്ന സിനിമയിലൂടെയാണ് നീരജ് സിനിമയിലെത്തുന്നത്. പിന്നീട് അപ്പോത്തിക്കിരി, സപ്തമശ്രീ തസ്‌കര, കുഞ്ഞിരാമായണം എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായി.

നിവിന്‍ പോളി നായകനായ വടക്കന്‍ സെല്‍ഫി എന്ന സിനിമയില്‍ നൃത്ത സംവിധായകനായി. 2017 ല്‍ പുറത്തിറങ്ങിയ ലവകുശ എന്ന സിനിമയില്‍ തിരക്കഥ നീരജായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here