വിവാഹ വേദിയില്‍ ഡാന്‍സുമായി നീരജ്

കൊച്ചി: വിവാഹം കഴിഞ്ഞ നടന്‍ നീരജ് മാധവന്റെ തകര്‍പ്പന്‍ ഡാന്‍സ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുന്നു. തലയില്‍ മുണ്ടുകെട്ടി കാറില്‍ വന്നിറങ്ങുന്ന നീരജിനെയാണ് വീഡിയോയില്‍ കാണുന്നത്.

തോറ്റിട്ടില്ലെന്ന് ആര്‍ത്തുവിളിച്ച് കൂവുന്ന താരത്തിനൊപ്പം വധു ദീപ്തിയും ചേരുന്നുണ്ട്. സുഹൃത്തുക്കളും സഹോദരന്‍ നവനീതുമടക്കം എല്ലാവരും താരത്തിന്റെ വിവാഹം ശരിക്കും ആഘോഷമാക്കി മാറ്റി.

വിവാഹ ദിനത്തില്‍ ഇത്രയും എനര്‍ജിയുള്ള നവവരനെ ആദ്യമായാണ് കാണുന്നതെന്നാണ് ആരാധകര്‍ പറയുന്നത്. തിങ്കളാഴ്ചയായിരുന്നു ഇവരുടെ വിവാഹം. വിവാഹ ടീസറും ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

നീരജ് തന്നെയാണ് ഫെയ്‌സ്ബുക്കിലൂടെ വിവാഹ ചിത്രങ്ങള്‍ പുറത്തുവിട്ടത്. നിരവധി താരങ്ങളാണ് നീരജിന് സോഷ്യല്‍ മീഡിയയിലൂടെ ആശംസകള്‍ അറിയിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here