മോഹന്‍ലാലിന്റെ നീരാളിയെത്തുന്നു; ടീസര്‍ പുറത്ത്

കൊച്ചി: മോഹന്‍ലാലിനെ നായകനാക്കി അജോയ് വര്‍മ്മ സംവിധാനം ചെയ്യുന്ന ചിത്രം നീരാളിയുടെ ടീസര്‍ പുറത്തിറങ്ങി. നദിയാ മൊയ്തുവാണ് ചിത്രത്തിലെ നായിക. പ്രണയവും കുടുംബ ബന്ധവും നര്‍മ്മ രസവും അപകട ഘട്ടവും കോര്‍ത്തിണക്കിയാണ് നീരാളിയുടെ ടീസര്‍ ഒരുക്കിയിരിക്കുന്നത്.

ആയിരം കണ്ണുമായി കാത്തിരുന്നു നിന്നെ ഞാന്‍ എന്ന ഗാനത്തിന്റെ കവര്‍ വേര്‍ഷന്‍ ടീസറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പാട്ടുകട എന്ന മ്യൂസിക് ബാന്‍ഡ് പാടിയ പാട്ടാണ് ടീസറില്‍ ഉള്‍പ്പെടുത്തിയത്. മനോഹരമായി വേര്‍ഷന്‍ ഒരുക്കിയ പാട്ടുകടയ്ക്ക് മോഹന്‍ലാല്‍ ഫെയ്‌സ്ബുക്ക് പേജിലൂടെ നന്ദിയറിച്ചു.

ചിത്രം നിര്‍മ്മിക്കുന്നത് സന്തോഷ് കുരുവിളയാണ്. സായ്കുമാര്‍, സുരാജ് വെഞ്ഞാറമൂട്, ദിലീഷ് പോത്തന്‍, അനുശ്രീ, പാര്‍വ്വതി നായര്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്. മുംബൈ, സതര, മംഗോളിയ, തായ്‌ലാന്‍ഡ് എന്നിവിടങ്ങളിലാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്.

സാജു തോമസാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്. മൂണ്‍ഷോട്ട് എന്റര്‍ടെയിന്റ്‌മെന്റിന്റെ ബാനറില്‍ പുറത്തിറങ്ങുന്ന ചിത്രം ജൂണ്‍ 14ന് തിയേറ്ററുകളിലെത്തും.

LEAVE A REPLY

Please enter your comment!
Please enter your name here