ഫോട്ടോ പോസ്റ്റ് ചെയ്ത് നടി ചെന്നെത്തിയ പൊല്ലാപ്പ്

ബംഗലൂരു :തട്ടിക്കൊണ്ട് പോകപ്പെട്ട തങ്ങളുടെ ഇഷ്ട താരം എപ്പോള്‍ തിരിച്ചെത്തുമെന്ന് കാത്ത് പ്രേക്ഷകര്‍ കണ്ണില്‍ എണ്ണയൊഴിച്ച് കാത്തിരിക്കുന്നു. എന്നാല്‍ ഇതൊന്നും കാര്യമാക്കാതെ ഹോങ്കോങില്‍ ഹണിമൂണ്‍ ആഘോഷിക്കുന്ന തിരക്കിലാണ് നടി. കര്‍ണ്ണാടകയിലെ പ്രമുഖ സീരിയല്‍ നടി നേഹ ഗൗഡയാണ് ഇന്‍സ്റ്റാഗ്രാമില്‍ സ്വയം പോസ്റ്റ് ചെയ്ത ഫോട്ടോകളിലൂടെ ഒടുവില്‍ ട്രോള്‍ മഴ ഏറ്റു വാങ്ങുന്നത്.

ഒരു സ്വകാര്യ ചാനലില്‍ സംപ്രേക്ഷണം ചെയ്തു വരുന്ന ‘ലക്ഷ്മി ബാരമ്മ’ എന്ന സീരിയലിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നേഹയാണ്. സ്ത്രീ ജനങ്ങള്‍ക്കിടയില്‍ ഏറ്റവും ജനപ്രീതി നേടിയെടുത്തിട്ടുള്ള സീരിയലാണ് ‘ലക്ഷ്മി ബാരമ്മ’. എന്നാല്‍ അടുത്തിടെയാണ് പൊടുന്നനെ ഒരു അപരിചതനായ വില്ലന്‍ സീരിയലില്‍ പ്രത്യക്ഷപ്പെടുന്നത്.

വില്ലന്‍ പ്രത്യക്ഷപ്പെട്ട് രണ്ട് എപ്പിസോഡുകള്‍ കഴിയുന്നതിന് മുന്നേ തന്നെ നേഹ ഗൗഡ അവതരിപ്പിക്കുന്ന കഥാപാത്രത്തെ തട്ടിക്കൊണ്ട് പോകുന്നതാണ് പിന്നീട് സീരിയലില്‍ കണ്ടത്. ഇതാരാണ് പുതിയ വില്ലന്‍, എന്താണ് തങ്ങളുടെ ഇഷ്ട കഥാപാത്രത്തെ തട്ടിക്കൊണ്ട് പോകാന്‍ കാരണം എന്നീ സംശയങ്ങള്‍ പ്രേക്ഷകര്‍ അന്യോനം ചോദിക്കുവാന്‍ തുടങ്ങി.

ഇതിനിടയിലാണ് നേഹാ ഗൗഡ തന്റെ ഹണിമൂണ്‍ ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ഇതോടെയാണ് കഥയില്‍ എന്തിനാണ് വില്ലന്‍ വന്നതെന്ന കാര്യം ഏവര്‍ക്കും മനസ്സിലായി തുടങ്ങിയത്. തന്റെ ബാല്യ കാല സുഹൃത്തായ ചന്ദന്‍ ഗൗഡയുമായി കഴിഞ്ഞ മാസമാണ് നടിയുടെ വിവാഹം നടന്നത്. ഇതിനെ തുടര്‍ന്ന് ഇരുവര്‍ക്കും ഹോങ്കോങില്‍ ഹണിമൂണ്‍ യാത്ര നടത്തുവാന്‍ വേണ്ടിയാണ് നായികയെ തട്ടിക്കൊണ്ട് പോകുന്ന ഭാഗങ്ങള്‍ എഴുതി പിടിപ്പിച്ചതെന്നാണ് ഇപ്പോള്‍ ചില വിരുതന്‍മാര്‍ കണ്ടെത്തിയിരിക്കുന്നത്.

ഇരുവരുടെയും ഹണിമൂണ്‍ ഫോട്ടോകള്‍ക്ക് താഴെ ട്രോള്‍ കമന്റുകള്‍ വന്ന് നിറയുകയാണ്. ഇതിനിടയില്‍ ഇവരുടെ വിവാഹ ജീവിതത്തിന് അശംസകള്‍ നല്‍കാന്‍ എത്തുന്നവരും കുറവല്ല.

LEAVE A REPLY

Please enter your comment!
Please enter your name here