പ്രവാസികളുടെ ക്ഷേമത്തിനായി യുഎഇ എംബസിയുടെ പുതിയ ആപ്പ് ; നിരവധി പ്രയോജനങ്ങള്‍

ന്യൂഡല്‍ഹി :യുഎഇയില്‍ ജോലി അന്വേഷിക്കുന്നവര്‍ക്കും പ്രവാസികള്‍ക്കുമായി ഒരു ആപ്പ് പുറത്തിറക്കി എംബസി. ന്യൂഡല്‍ഹിയിലെ യുഎഇ എംബസിയാണ് തൊഴിലന്വേഷകര്‍ക്കും പ്രവാസികള്‍ക്കുമായി ആപ്പ് പുറത്തിറക്കിയിരിക്കുന്നത്.ഇത് കൂടാതെ ഇന്ത്യ സന്ദര്‍ശിക്കാന്‍ വരുന്ന യുഎഇ പൗരന്‍മാര്‍ക്കും ഈ ആപ്പ് സൗകര്യപ്രദമായിരിക്കുമെന്ന് അംബാസിഡര്‍ ഡോ അഹമ്മദ് അല്‍ബേന വ്യക്തമാക്കി. പ്രധാനമായും വിസ അപേക്ഷകളുടെ നടപടി ക്രമങ്ങള്‍ സുഗമാമാക്കുവാന്‍ വേണ്ടിയാണ് ഈ ആപ്പ് നിര്‍മ്മിച്ചിട്ടുള്ളത്. തൊഴിലന്വേഷകര്‍ക്ക് വിസ അപേക്ഷിക്കുന്നതിന് വേണ്ട നടപടി ക്രമങ്ങളും മുന്നോട്ടുള്ള വഴികളും എന്താണെന്ന് സംബന്ധിച്ച് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കും. ‘എംബസ്സി ഓഫ് ദ യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്’ എന്ന് പ്ലേ സ്‌റ്റോറില്‍ സെര്‍ച്ച് ചെയ്താല്‍ ഈ ആപ്പ് ലഭിക്കും, ആന്‍ഡ്രോയിഡിലും ഐഒഎസിലും ഈ ആപ്പ് പ്രവര്‍ത്തിപ്പിക്കാം.
അപേക്ഷകന് വിസ ലഭിക്കുവാന്‍ വേണ്ടിയുള്ള അടുത്ത പടി എന്തെന്ന് കാണിച്ച് കൊടുക്കുന്ന രീതിയിലാണ് ഇത് വികസിപ്പിച്ചിട്ടുള്ളത്. ഇതു പ്രകാരം യുഎഇലേക്ക് പോകുന്നതിന് മുന്നേ തന്നെ സ്വന്തം നാട്ടില്‍ വെച്ച് ഉദ്യോഗാര്‍ത്ഥിക്ക് പൊലീസ് വെരിഫിക്കേഷന്‍, മെഡിക്കല്‍ ചെക്ക് അപ്പ് എന്നിവ നടത്താം. തൊഴിലന്വേഷകര്‍ വ്യാപകമായി വിസ തട്ടിപ്പിന് ഇരയാകുന്ന പ്രവണത കുറയ്ക്കുവാന്‍ വേണ്ടിയാണ് എംബസി ഇത്തരമൊരു ആപ്പ് രുപപ്പെടുത്തിയിരിക്കുന്നത്.സല്‍ഹിയിലേതിന് കൂടാതെ തിരുവനന്തപുരം, മുംബൈ എന്നിവിടങ്ങളിലെ എംബസികളുടെ മേല്‍വിലാസവും ബന്ധപ്പെടേണ്ട ഫോണ്‍ നമ്പറുകളും ആപ്പില്‍ ലഭ്യമാണ്. ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകളിലാണ് ആപ്പ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്. ഉടന്‍ തന്നെ മലയാളം ഭാഷയും ഇതില്‍ ഉള്‍പ്പെടുത്തുമെന്ന് എംബസി അധികൃതര്‍ അറിയിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here