പാസ്‌പോര്‍ട്ടിന് ഇനി മുതല്‍ പുതിയ ഫോറം

ജിദ്ദ : റിയാദിലെ ഇന്ത്യന്‍ എംബസി, പാസ്‌പോര്‍ട്ട് സേവനങ്ങള്‍ക്കായി പുതിയ അപേക്ഷാ ഫോറം അവതരിപ്പിച്ചു. മുഴുവന്‍ പാസ്‌പോര്‍ട്ട് സേവനങ്ങള്‍ക്കുമായി ഇനി മുതല്‍ ഒറ്റ ഫോറം മതി.

ഏപ്രില്‍ ഒന്നുമുതലാണ് ഇവ പ്രാബല്യത്തിലാകുന്നത്. പുതിയ പാസ്‌പോര്‍ട്ട് എടുക്കാനും പുതുക്കാനും വ്യക്തിയുടെ വിവരങ്ങളില്‍ മാറ്റങ്ങള്‍ വരുത്താനുമെല്ലാം ഇനി ഒറ്റ അപേക്ഷ മതി.

ഫലത്തില്‍, ഫോട്ടോ മാറ്റല്‍, ഒപ്പ് മാറ്റല്‍, പേര് മാറ്റല്‍, ജീവിത പങ്കാളിയുടെ പേര് ഉള്‍പ്പെടുത്തല്‍, മാതാപിതാക്കളുടെ പേര് തിരുത്തല്‍, ജനന തിയ്യതി-ജനനസ്ഥലം എന്നിവയില്‍ മാറ്റം വരുത്തല്‍, തുടങ്ങിയവയ്‌ക്കെല്ലാം പ്രത്യേകമായി നല്‍കേണ്ട അപേക്ഷകള്‍ ഇല്ലാതാകും.

ആവശ്യക്കാര്‍ക്ക് ഫോം ഇന്ത്യന്‍ എംബസിയുടെ വെബ്‌സൈറ്റില്‍ ലഭിക്കും (www.indianembassy.org) അടുത്തമാസം ഒന്നുവരെ പുതിയതിലും പഴയതിലും അപേക്ഷിക്കാന്‍ അവസരമുണ്ട്.

എന്നാല്‍ ഏപ്രില്‍ ഒന്നുമുതല്‍ പുതിയതിന് മാത്രമേ അംഗീകാരം ഉണ്ടാവുകയുള്ളൂ. പുതിയ അപേക്ഷാഫോറം സംബന്ധിച്ച വിശദാംശങ്ങള്‍ ഇന്ത്യന്‍ എംബസിയുടെ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

സൗദി അറേബ്യ ചിത്രങ്ങളിലൂടെ…

LEAVE A REPLY

Please enter your comment!
Please enter your name here