അഴുക്ക് ചാലില്‍ നവജാത ശിശു

ഗുണ്ടല്‍ പേട്ട് :നവജാത ശിശുവിനെ അഴുക്ക് ചാലില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കര്‍ണ്ണാടകയിലെ ചാമരാജ് നഗര്‍ ജില്ലയിലെ ഗുണ്ടല്‍ പേട്ടിലാണ് ഈ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്.

പ്രസവിച്ച് ദിവസങ്ങള്‍ മാത്രം പ്രായമുള്ള പെണ്‍കുട്ടിയെയാണ് ഓടയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ശൂചീകരണ തൊഴിലിനെത്തിയ വനിതകളാണ് സംഭവം ആദ്യം ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ പൊലീസെത്തി കുഞ്ഞിനെ സമീപത്തുള്ള ഒരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കുട്ടി ചെറിയ രീതിയിലുള്ള ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന്  വിദഗ്ധ ചികിത്സയ്ക്കായി മൈസൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കുട്ടിയെ അഴുക്ക് ചാലില്‍ ഉപേക്ഷിച്ചതാരെന്ന് കണ്ടെത്താന്‍ പൊലീസ് സംഭവ സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ച് വരികയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here