കുഞ്ഞിനെ പള്ളിയില്‍ ഉപേക്ഷിച്ച യുവാവ് പിടിയിലായി

കൊച്ചി :പിഞ്ചു കുഞ്ഞിനെ കൃസ്ത്യന്‍ പള്ളിയില്‍ ഉപേക്ഷിച്ചു കടന്നു കളഞ്ഞ യുവാവിനെ പൊലീസ് പിടികൂടി. കുട്ടിയുടെ പിതാവ് ആണ് പിടിയിലായത്.  ഇപ്പോള്‍ തന്നെ മുന്ന് കുട്ടികളുണ്ടെന്നും ഒരു കുട്ടിയുടെ ചിലവ് കൂടി വഹിക്കാനുള്ള സാമ്പത്തിക അവസ്ഥ ഇല്ലെന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. ചോദ്യം ചെയ്യല്‍ നടന്നു വരികയാണ്. ഇടപള്ളിയിലെ സെന്റ് ജോര്‍ജ്ജ് പള്ളിയിലുള്ള പാരിഷ് ഹോളിന്റെ ഒഴിഞ്ഞ മൂലയിലാണ് ഇയാള്‍ കൊച്ചിനെ ഉപേക്ഷിച്ച് കടന്നു കളഞ്ഞത്.

വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. അല്‍പ്പ സമയങ്ങള്‍ക്ക് ശേഷം, കുഞ്ഞിന്റെ കരച്ചില്‍ കേട്ടാണ് പള്ളി അധികൃതര്‍ സംഭവം അറിയുന്നത്. തുടര്‍ന്ന് നടത്തിയ സിസിടിവി പരിശോധനയിലാണ് ഇയാള്‍ കുട്ടിയെ പള്ളിയില്‍ ഉപേക്ഷിച്ച് കടന്നു കളഞ്ഞതാണെന്ന് മനസ്സിലായത്.

പാരിഷ് ഹോളിലേക്ക് കയറിയ ഇയാള്‍ ആരും കാണുന്നില്ലെന്ന് ഉറപ്പ് വരുത്തിയതിന് ശേഷം കുഞ്ഞിനെ ഒരു ഒഴിഞ്ഞ മൂലയില്‍ കിടത്തുകയായിരുന്നു. ശേഷം ഇവിടെ നിന്ന് കടന്നു കളഞ്ഞു. ഭാര്യയും മൂന്ന് വയസ്സുള്ള മറ്റൊരു പെണ്‍കുട്ടിയും യുവാവിനൊപ്പമുണ്ടായിരുന്നു. പള്ളിക്ക് പുറത്ത് നിന്നുള്ള ഈ ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഈ ദൃശ്യങ്ങളില്‍ കൈക്കുഞ്ഞ് യുവതിയുടെ കൈകളിലാണ്. കേസില്‍ കുട്ടിയുടെ അമ്മയേയും ഉടന്‍ കസ്റ്റഡിയിലെടുക്കുമെന്ന് പൊലീസ് അറിയിച്ചു .

കൈക്കുഞ്ഞിനെ മാതാപിതാക്കൾ ഉപേക്ഷിച്ച് കടന്നു; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

എറണാകുളത്ത് പള്ളിയിൽ മൂന്ന് ദിവസം മാത്രം പ്രായമായ കൈക്കുഞ്ഞിനെ മാതാപിതാക്കൾ ഉപേക്ഷിച്ച് കടന്നു; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; മാതാപിതാക്കളെ തേടി പൊലീസ്; വിവരങ്ങള്‍ ഇങ്ങനെ

People Newsさんの投稿 2018年6月1日(金)

LEAVE A REPLY

Please enter your comment!
Please enter your name here