നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍

ബംഗളൂരു: നവജാത ശിശുവിനെ പ്ലാസ്റ്റിക് ക്യാരി ബാഗിനുള്ളില്‍ പൊതിഞ്ഞ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ബംഗളൂരുവിലാണ് ഇന്നലെ പുലര്‍ച്ചെ നാലുമണിയോടെ കുഞ്ഞിനെ കണ്ടെത്തിയത്. പ്ലാസ്റ്റിക് ബാഗിലും പിന്നീട് ബേബി ടവ്വലിലും പൊതിഞ്ഞ നിലയിലായിരുന്നു പെണ്‍കുഞ്ഞ്. കുഞ്ഞിന്റെ കരച്ചില്‍ കേട്ടാണ് നാല്‍പത്തേഴ് വയസ്സുളള സുധാ വാസന്‍ ഉണര്‍ന്നത്. അപ്പോള്‍ തന്നെ വീട്ടമ്മ അയല്‍വാസികളെയും പോലീസിനെയും വിവരം അറിയിച്ചു.

പോലീസ് സ്ഥലത്തെത്തിയാണ് കുഞ്ഞിനെ ബംഗുളൂരുവിലെ സിയോണ്‍ ആശുപ്രതിയില്‍ എത്തിച്ചു. പുലര്‍ച്ചെ നാല് മണി സമയമായതിനാല്‍ താന്‍ നല്ല ഉറക്കത്തിലായിരുന്നു എന്ന് സുധ പറയുന്നു. പൂച്ച കരയുന്നതാകുമെന്ന് കരുതി വീണ്ടും ഉറങ്ങാന്‍ കിടന്നു. എന്നാല്‍ വീണ്ടും കരച്ചില്‍ കേട്ടപ്പോഴാണ് മകനെയും കൂട്ടി പുറത്തിറങ്ങി നോക്കിയത്. വീടിന് മുന്നിലായി ബേബി ടവ്വലിനുള്ളില്‍ പൊതിഞ്ഞ നിലയില്‍ ഒരു പൊതിക്കെട്ട് കിടക്കുന്നതായി കണ്ടു.

തുറന്നപ്പോള്‍ അതിനുള്ളില്‍ വീണ്ടും ഒരു പ്ലാസ്റ്റിക് ബാഗ്. അതിനുള്ളിലായിരുന്നു കുഞ്ഞിനെ ഭദ്രമായി പൊതിഞ്ഞ് ഉപേക്ഷിച്ചത്. ജനിച്ച് രണ്ട് മണിക്കൂറുകള്‍ക്കുള്ളില്‍ കുഞ്ഞിനെ ഉപേക്ഷിച്ചതാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. കുഞ്ഞിന്റെ പൊക്കിള്‍ക്കൊടി പോലും മുറിച്ചിട്ടുണ്ടായിരുന്നില്ല. മാത്രമല്ല, കുഞ്ഞിനെ വൃത്തിയാക്കിട്ടുമുണ്ടായിരുന്നില്ല. തണുത്തു വിറയ്ക്കുന്ന അവസ്ഥയിലായിരുന്ന ശിശുവിനെ സുധയാണ് ഒരു ടവ്വല്‍ കൊണ്ട് പൊതിഞ്ഞത്. നവജാത ശിശുക്കളെ പരിചരിക്കാനുള്ള സംവിധാനങ്ങള്‍ സിയോണ്‍ ഹോസ്പിറ്റലില്‍ ഇല്ലാതിരുന്നതിനാല്‍ ഓവം ഹോസ്പിറ്റലിലേക്ക് കുട്ടിയെ മാറ്റി.

LEAVE A REPLY

Please enter your comment!
Please enter your name here