കൊച്ചു വൊമ്പറ്റിന്റെ എത്തിനോട്ടം

ബെര്‍ലിന്‍ :അമ്മയുടെ ഉദരത്തിനുള്ളില്‍ നിന്നും പുറത്തേക്ക് എത്തി നോക്കുന്ന കൊച്ചു വൊമ്പറ്റിന്റെ ചിത്രം വൈറലാവുന്നു. തണുപ്പ് പ്രദേശങ്ങളില്‍ ഒരു പ്രത്യേക തരം ജീവ വര്‍ഗ്ഗമാണ് വൊമ്പറ്റുകള്‍. മുയലുകളെ പോലെ കാണപ്പെടുന്ന ഇവയുടെ ജന്മ ദേശം ഓസ്‌ട്രേലിയയാണ്.

ജര്‍മ്മനിയിലെ ഡയിസ്ബര്‍ഗ് മൃഗശാലയില്‍ വളര്‍ത്തിയിരുന്ന ഒരു വൊമ്പറ്റാണ് അടുത്തിടെ പ്രസവിച്ചത്. വളരെ അപൂര്‍വമായി മാത്രമേ ഇവ പ്രത്യുല്‍പാദനം നടത്താറുള്ളു. 40 വര്‍ഷത്തെ മൃഗശാലയുടെ ചരിത്രത്തില്‍ ആദ്യമായാണ് വൊമ്പറ്റ് പ്രസവിക്കുന്നത്. കഴിഞ്ഞ വര്‍ഷം അവസാനമാണ് കുഞ്ഞ് വൊമ്പറ്റ് പിറന്ന് വീണതെന്ന് മൃഗശാല അധികൃതര്‍ അറിയിച്ചു.

പ്രസവിച്ചതിന് ശേഷം ആദ്യത്തെ കുറച്ചു മാസങ്ങളില്‍ അമ്മയുടെ വയറ്റിനുള്ളിലെ ഒരു തുറന്ന് കിടക്കുന്ന അറയ്ക്കുള്ളിലാണ് കുഞ്ഞിന്റെ താമസം. ഇവിടെ നിന്ന് തന്നെ കുഞ്ഞിന് അവശ്യത്തിന് പോഷകങ്ങള്‍ ലഭിക്കുന്നു. ഈ കാഴ്ച വളരെ കൗതുകകരമായത് കൊണ്ട് തന്നെ മൃഗശാല അധികൃതര്‍ അമ്മയുടെ ഉദരത്തില്‍ സമാധാനമായി കിടന്ന് ലോകത്തെ വീക്ഷിക്കുന്ന കൊച്ചു വൊമ്പറ്റിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്തു.

ചിത്രം വ്യാപകമായി ഷെയര്‍ ചെയ്തപ്പെട്ടതോടെ ജര്‍മ്മനിയില്‍ എങ്ങും കൊച്ചു വൊമ്പറ്റ് താരമായി. തലയും രണ്ട് കാലുകളും പുറത്തേക്ക് കാണുന്ന തരത്തിലാണ് ചിത്രങ്ങളില്‍ കൊച്ചു വൊമ്പറ്റിന്റെ കിടപ്പ്. എന്നാല്‍ ഇപ്പോള്‍ കുഞ്ഞ് അമ്മയുടെ ഉദരത്തില്‍ നിന്ന് ഇറങ്ങി മൃഗശാലയില്‍ തുള്ളിച്ചാടി കളിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here