സൗദി നിരത്തില്‍ കൂടുതല്‍ ജാഗ്രത വേണം

റിയാദ് : സൗദി അറേബ്യയില്‍ വാഹനം ഓടിക്കുന്നവര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് ട്രാഫിക് ഡയറക്ടറേറ്റിന്റെ മുന്നറിയിപ്പ്. നിയമ ലംഘകരെ കണ്ടെത്താനുള്ള പുതിയ സംവിധാനം സൗദി തിങ്കളാഴ്ച മുതല്‍ നടപ്പാക്കുകയാണ്.

വാഹനം ഓടിക്കുമ്പോള്‍ സീറ്റ് ബെല്‍റ്റ് ധരിക്കാത്തതടക്കമുള്ള വീഴ്ചകള്‍ കണ്ടെത്താനുള്ള ഓട്ടോമാറ്റിക് ക്യാമറ സംവിധാനമാണ് നിലവില്‍ വരുന്നത്. റിയാദ്, ജിദ്ദ, ദമാം എന്നീ പട്ടണങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.

വാഹനം ഓടിച്ചുകൊണ്ടിരിക്കെ മൊബൈല്‍ ഉപയോഗിക്കുക, വെള്ളം കുടിക്കുക തുടങ്ങിയവ ശിക്ഷാര്‍ഹമാണെന്ന് ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു.

അനുമതിയില്ലാതെ വാഹനങ്ങളുടെ ആകൃതി മാറ്റുക, സ്‌നാപ് ചാറ്റ് ഐഡി പതിപ്പിക്കുക, മറ്റുള്ളവരെ ആകര്‍ഷിക്കാനായി വാഹനങ്ങളില്‍ പ്രകടനം നടത്തുക എന്നിവയും കനത്ത പിഴ ലഭിക്കാവുന്ന കുറ്റങ്ങളാണ്.

സിഗ്നല്‍ ചുവപ്പായിരിക്കുമ്പോള്‍ വലതുവശത്തേക്ക് തിരിഞ്ഞുപോകാന്‍ കാറുകള്‍ക്ക് അനുവാദമുണ്ടെന്നും ഗതാഗത വകുപ്പ് വ്യക്തമാക്കുന്നു.

കൂടുതല്‍ ചിത്രങ്ങള്‍ …

LEAVE A REPLY

Please enter your comment!
Please enter your name here