സ്‌കൂള്‍ ബസ്സുകളെ മറികടക്കുമ്പോള്‍ ശ്രദ്ധിക്കുക

ദുബായ് :അബുദാബിയില്‍ സ്‌കൂള്‍ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുവാന്‍ പുതിയ പദ്ധതിയുമായി മന്ത്രാലയം. കുട്ടികളെ വിദ്യാലയത്തിലേക്ക് കൊണ്ട് പോവുകയും തിരിച്ച് വീട്ടില്‍ കൊണ്ടു വിടുകയും ചെയ്യുന്ന വേളയിലുള്ള റോഡ് അപകട സാധ്യതകള്‍ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാരിന്റെ ഈ പുതിയ പരിപാടി.

വഴിയരികില്‍ നിര്‍ത്തിയിട്ടിരിക്കുന്ന സ്‌കൂള്‍ ബസ്സുകളെ മറികടക്കാന്‍ ശ്രമിക്കുമ്പോള്‍ മറ്റു വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ പ്രത്യേകം ജാഗ്രത പാലിക്കണം. ബസ്സിന് പുറത്തെ സ്റ്റോപ് ബോര്‍ഡ് ആക്ടീവായി കിടക്കുന്നത് കണ്ടാല്‍ ഒന്നുകില്‍ മറ്റു വാഹനങ്ങള്‍ നിര്‍ത്തുകയോ വേഗത കുറയ്ക്കുകയോ ചെയ്യണം. അല്ലാത്ത പക്ഷം 1000 ദര്‍ഹം(17,673.62 ഇന്ത്യന്‍ രൂപ) പിഴ നല്‍കേണ്ടി വരും.

കുട്ടികള്‍ ബസ്സുകളില്‍ കയറുകയും ഇറങ്ങുകയും ചെയ്യുന്ന ഇടവേളകളിലാണ് ഡ്രൈവര്‍മാര്‍ സ്‌റ്റോപ് ബോര്‍ഡ് ആക്ടീവ് ചെയ്യാറുള്ളത്. ഇത്തരത്തില്‍ ആക്ടീവ് ബട്ടണ്‍ അമര്‍ത്താന്‍ മറക്കുന്ന സ്‌കൂള്‍ ബസ്സ് ഡ്രൈവര്‍മാരില്‍ നിന്നും 500 ദര്‍ഹം പിഴയൊടുക്കാനും മന്ത്രാലയം തീരുമാനിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here