‘ശ്രീജിത്തിന്റെ അടിവയറ്റില്‍ ചവിട്ടി’

കൊച്ചി : ശ്രീജിത്തിന്റെ അടിവയറ്റില്‍ എസ്‌ഐ ദീപക് ചവിട്ടുന്നതിന് തങ്ങള്‍ സാക്ഷികളാണെന്ന് ഒപ്പം അറസ്റ്റിലായവരുടെ വെളിപ്പെടുത്തല്‍. സ്റ്റേഷനിലെത്തിയപ്പോള്‍ തന്നെ എസ്‌ഐ ദീപക് ലോക്കപ്പിലുണ്ടായിരുന്ന തങ്ങളെ മര്‍ദ്ദിച്ചു.

വയറുവദേനയെടുത്ത് കരഞ്ഞിട്ടും ശ്രീജിത്തിനെ ആശുപത്രിയിലെത്തിക്കാന്‍ പൊലീസുകാര്‍ തയ്യാറായില്ല. വേദന കാരണം ലോക്കപ്പില്‍ ചുരുണ്ടുകൂടി കിടക്കുകയായിരുന്നു ശ്രീജിത്ത്.

ആര്‍ടിഎഫുകാര്‍ പിടികൂടിയപ്പോള്‍ തന്നെ മര്‍ദ്ദിച്ചിരുന്നു. ശേഷം എസ്‌ഐ സ്‌റ്റേഷനില്‍വെച്ചും മര്‍ദ്ദിച്ചു. എണീക്കാന്‍ പോലും കഴിയാത്ത അവസ്ഥയില്‍ കിടക്കുമ്പോഴാണ് ശ്രീജിത്തിനെ എസ്‌ഐ മര്‍ദ്ദിച്ചത്.

ആശുപത്രിയില്‍ കൊണ്ടുപോകുംവരെ ശ്രീജിത്തിന്റ ശരീരത്തില്‍ ആക്രമണത്തിന്റെ പാടുകളുണ്ടായിരുന്നില്ല. തുടര്‍ന്നുള്ള മര്‍ദ്ദനത്തിന്റെയാകാം മുഖത്തെ പാടുകള്‍. വെള്ളിയാഴ്ച അറസ്റ്റ് ചെയ്ത ശ്രീജിത്തിനെ ശനിയാഴ്ച രാത്രിയാണ് ആശുപത്രിയില്‍  പ്രവേശിപ്പിച്ചത്.

ആരാണ് കൊണ്ടുപോയതെന്ന് തങ്ങള്‍ക്ക് അറിയില്ലെന്നും ആശുപത്രിയിലെ സിസിടിവി പരിശോധിച്ച് അത് കണ്ടുപിടിക്കണമെന്നും അറസ്റ്റിലായവര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here