ദുബായ് സന്ദര്‍ശിക്കുന്നവര്‍ ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങള്‍ ഇവയാണ്; ലംഘിച്ചാല്‍ കടുത്ത ശിക്ഷ ലഭിക്കും

ദുബായ് : ഓരോ രാജ്യത്തിനും അതിന്റേതായ ഭരണഘടനയും നിയമങ്ങളുമുണ്ട്. ഇവ നടപ്പാക്കാന്‍ സുരക്ഷാ സംവിധാനങ്ങളുമുണ്ട്. ദുബായ് സന്ദര്‍ശിക്കുമ്പോള്‍ പാലിക്കേണ്ട രീതികളാണ് ഇവിടെ പങ്കുവെയ്ക്കുന്നത്. പ്രതിവര്‍ഷം ലക്ഷക്കണക്കിന് വിനോദ സഞ്ചാരികളാണ് ദുബായിലെത്തുന്നത്.ലോകത്തിന്റെ പല ഭാഗത്തുനിന്നുള്ളവരാണ് ഇവിടത്തെ വിഖ്യാതമായ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ എത്തുക. എന്നാല്‍ ദുബായിലെ നിയമങ്ങളെക്കുറിച്ചുള്ള അജ്ഞത മൂലം അവരില്‍ പലരും നിയമക്കുരുക്കുകളില്‍പ്പെടാറുണ്ട്.അതിനാല്‍ ദുബായില്‍ സഞ്ചാരികളായെത്തുന്നവര്‍ നിരവധി കാര്യങ്ങളില്‍ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. പന്നിയിറച്ചിയുമായി ദുബായില്‍ പ്രവേശിക്കുന്നത് നിയമവിരുദ്ധമാണ്. അതുപോലെ തന്നെ മയക്കുമരുന്നുകളുമായെത്തുന്നതും ഗുരുതര കുറ്റമാണ്.നിരോധിത മരുന്നുകളുമായെത്തിയാലും നിയമനടപടികളുണ്ടാകും. കൃത്യമായ യാത്രാരേഖകളില്ലെങ്കിലും കള്ളക്കടത്ത് നടത്തിയാലും നിങ്ങള്‍ക്ക് കനത്ത തുക പിഴയും വര്‍ഷങ്ങള്‍ നീണ്ട തടവും ലഭിക്കാം.സഞ്ചാരികള്‍ക്ക് സ്ഥിരമായി വീഴ്ച സംഭവിക്കുന്ന ചില വിഷയങ്ങള്‍ നോക്കാം.

1. വസ്ത്രധാരണം

പൊതുസ്ഥലങ്ങളില്‍ മാന്യമായ വസ്ത്രധാരണം നിര്‍ബന്ധമാണെന്ന് നിയമം അനുശാസിക്കുന്നു. സ്ത്രീകള്‍ കൈ കാലുകള്‍ പൂര്‍ണ്ണമായി മറയുന്ന വസ്ത്രം ധരിക്കണമെന്നതാണ് പ്രധാന നിബന്ധന. കുളിവസ്ത്രങ്ങള്‍ ബീച്ചുകളിലും ഹോട്ടലുകളിലെ കുളങ്ങളിലും മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ. മേല്‍വസ്ത്രം ധരിക്കാതെയുള്ള സണ്‍ബാത്തിന് നിരോധനമുണ്ട്.2. നോമ്പുകാലത്തെ ഭക്ഷണം

വിശുദ്ധ റമദാന്‍ മാസത്തില്‍ പകല്‍ സമയത്ത് പൊതുസ്ഥലങ്ങളില്‍ ഭക്ഷണം കഴിക്കുന്നതിന് കര്‍ശന വിലക്കുണ്ട്. നിങ്ങള്‍ ഏത് മതവിശ്വാസിയായാലും പരസ്യമായി ഭക്ഷണം കഴിക്കാന്‍ പാടില്ല.3. ലൈംഗികത

വിവാഹിതരായ ദമ്പതികള്‍ മാത്രമേ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാവൂവെന്നും കിടക്ക പങ്കിടാവൂ എന്നുമാണ് ഇവിടത്തെ നിയമം. പക്ഷേ സാധാരണഗതിയില്‍ ഹോട്ടലുളില്‍ മുറിയെടുക്കുമ്പോള്‍ യാത്രികരുടെ ബന്ധം സാക്ഷ്യപ്പെടുത്തുന്ന രേഖകള്‍ ആവശ്യപ്പെടാറില്ല. എന്നാല്‍ സഞ്ചാരികളുടെ വഴിവിട്ട ബന്ധങ്ങള്‍ പരാതിക്കിടയാക്കുകയോ കുറ്റകൃത്യത്തില്‍ കലാശിക്കുകയോ ചെയ്താല്‍ ശിക്ഷ കടുത്തതായിരിക്കും.4. സ്വവര്‍ഗാനുരാഗം

സ്വവര്‍ഗ ലൈഗികത ദുബായില്‍ നിമയവിരുദ്ധമാണ്. സ്വവര്‍ഗാനുരാഗികളായ വിനോദ സഞ്ചാരികളെ തെരഞ്ഞുപിടിച്ച് അറസ്റ്റ് ചെയ്യാറൊന്നുമില്ലെങ്കിലും പൊതുമര്യാദയ്ക്ക് വിരുദ്ധമായ പെരുമാറ്റമുണ്ടായെന്ന് പരാതികള്‍ ഉയര്‍ന്നാല്‍ കര്‍ശന നിയമ നടപടികള്‍ നേരിടേണ്ടി വരും.5. പൊതുസ്ഥലത്തെ ചുംബനം

പൊതുസ്ഥലത്ത് വെച്ച് ചുംബിക്കുന്നതും ആലിംഗനം ചെയ്യുന്നതും മോശം രീതിയായാണ് ഇവിടത്തെ നിയമം പരിഗണിക്കുന്നത്. അത്തരത്താരെ പിന്നാലെ കൂടി പിടികൂടുന്ന രീതിയില്ലെങ്കിലും പരാതികളുയര്‍ന്നാല്‍ നിയമനടപടികളുണ്ടാകും.ഉയര്‍ന്ന ശ്ബദത്തില്‍ സംഗീതം വെച്ച് ഡാന്‍സ് കളിക്കുന്നതിനും നിയന്ത്രണമുണ്ട്. അമിത വേഗത, പൊതുസ്ഥലത്ത് മാലിന്യങ്ങള്‍ നിക്ഷേപിക്കല്‍, പൊതുസ്ഥലത്ത് ബഹളമുണ്ടാക്കല്‍, വഴക്കിടല്‍ തുടങ്ങിയ പ്രവൃത്തികളിലേര്‍പ്പെട്ടാലും കര്‍ശന നിയമ നടപടികള്‍ നേരിടേണ്ടി വരും.

ദുബായ് ചിത്രങ്ങളിലൂടെ …

LEAVE A REPLY

Please enter your comment!
Please enter your name here