പെണ്‍കുഞ്ഞിന്റെ മൃതദേഹം റോഡരികില്‍

ഫുല്‍ബാനി : നവജാത ശിശുവിന്റെ മൃതദേഹം റോഡരികില്‍ കണ്ടെത്തി. ഒഡീഷയിലെ ഫുല്‍ബാനിയിലാണ് നടുക്കുന്ന സംഭവം. പെണ്‍കുഞ്ഞിന്റെ ചേതനയറ്റ ശരീരമാണ് കണ്ടെത്തിയത്.

കുഞ്ഞിന്റെ മൃതദേഹം തെരുവുനായ കടിച്ച് വലിച്ചുകൊണ്ടുവരുന്നതാണ് ആദ്യം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ആളുകള്‍ നായയെ ആട്ടിയോടിച്ച് മൃതദേഹം മോചിപ്പിച്ചശേഷം പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

തുടര്‍ന്ന് പൊലീസ് എത്തി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. കുട്ടി ഉപേക്ഷിക്കപ്പെട്ടതിന്റെയും കൊല്ലപ്പെട്ടതിന്റെയും കാരണം വ്യക്തമല്ല.

ജനിച്ചത് പെണ്‍കുഞ്ഞായതിന്റെ പേരില്‍ ഉപേക്ഷിച്ചതാണോയെന്നാണ് പൊലീസിന്റെ ബലമായ സംശയം. അവിഹിതബന്ധത്തില്‍ പിറന്ന കുഞ്ഞിനെ ആരെങ്കിലും ഉപേക്ഷിച്ചതാകാം എന്ന നിഗമനവുമുണ്ട്. വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.

അതേസമയം ഒഡീഷയിലെ കുസ്‌നാപൂര്‍ വനമേഖലയില്‍ നിന്ന് ഗുരുതരമായി പരിക്കേറ്റ നിലയില്‍ ഒരു നവജാത ശിശുവിനെ പൊലീസ് കണ്ടെത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here