നവവധുവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി ; അന്വേഷണം പുരോഗമിക്കുന്നു

പട്‌ന : നവവധുവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബിഹാറിലെ പട്‌നയ്ക്കടുത്ത് അരാ ജില്ലയിലാണ് ട്രെയിനില്‍ നിന്ന് വീണ് മരിച്ച നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. 22 വയസ്സുകാരിയായ സൃഷ്ടി സിങ്ങിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് അരാ സ്വദേശി തന്നെയായ സൂരജ് സിങ്ങുമായി യുവതിയുടെ വിവാഹം നടന്നത്. വിവാത്തിന് ശേഷം തന്റെ സ്വന്തം വീടിന് സമീപത്തുള്ള ഒരു കോളനിയില്‍ ഭര്‍ത്താവിനൊപ്പമായിരുന്നു യുവതിയുടെ താമസം. തിങ്കളാഴ്ച രാവിലെയാണ് ട്രെയിനില്‍ നിന്നും വീണ് മരിച്ച നിലയില്‍ യുവതിയുടെ മൃതദേഹം റെയില്‍വേ ട്രാക്കില്‍ കണ്ടെത്തിയത്.ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ യുവതിക്ക് ഭര്‍തൃവീട്ടുകാരില്‍ നിന്നും മാനസിക പീഡനം ഏറ്റിരുന്നതായി സഹോദരന്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. 

LEAVE A REPLY

Please enter your comment!
Please enter your name here