നവവധുവിനെ ബലാത്സംഗത്തിനിരയാക്കി

കരിംഗഞ്ച്: നവവധുവിനെ ഭര്‍ത്താവും കൂട്ടുകാരും ചേര്‍ന്ന് ബലാത്സംഗത്തിനിരയാക്കി. അസ്സമിലെ കരിംഗഞ്ച് ജില്ലയിലാണ് ക്രൂരമായ സംഭവം നടന്നത്. ആവശ്യപ്പെട്ട സ്ത്രീധനം ലഭിക്കാത്തതിനെ തുടര്‍ന്നായിരുന്നു ഭര്‍ത്താവിന്റെ ക്രൂരത. ഏപ്രില്‍ 17നായിരുന്നു സംഭവം.

വിവാഹം കഴിഞ്ഞ് മൂന്ന് ദിവസം കഴിഞ്ഞിട്ടും സ്ത്രീധനമായി ആവശ്യപ്പെട്ട സ്വര്‍ണ്ണം ലഭിച്ചില്ലെന്ന് പറഞ്ഞാണ് ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് നവവധുവിനെ കൂട്ട ബലാത്സംഗം ചെയ്തത്. യുവതിയുടെ പരാതിയില്‍ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

യുവതി ഗുരുതരാവസ്ഥയില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ഭര്‍ത്താവിനും സുഹൃത്തുക്കള്‍ക്കുമെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഒളിവില്‍ പോയ സുഹൃത്തുക്കള്‍ക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here