7 ദിവസം കൊണ്ട് പിരിയാന്‍ ഭര്‍ത്താവ്‌

ദുബായ് : വിവാഹം കഴിഞ്ഞയുടന്‍ മധുവിധു ആഘോഷത്തിനായി ആ യുവദമ്പതികള്‍ യൂറോപ്യന്‍ രാജ്യങ്ങളിലേക്കാണ് യാത്ര തിരിച്ചത്. എന്നാല്‍ ഹണിമൂണ്‍ പാതിവഴിയില്‍ ഉപേക്ഷിച്ച് തിരിച്ചെത്തി, ഭര്‍ത്താവ് ഉടന്‍ വിവാഹ മോചനത്തിനായി കോടതിയുടെ സഹായം തേടി.

വിവാഹിതരായി കേവലം 7 ദിവസം കൊണ്ടാണ് ഇയാള്‍ മോചനം ആവശ്യപ്പെട്ടത്. ഇയാളുടെ പരാതി കേട്ട് അധികൃതരും ഞെട്ടി. ഭാര്യ ലൈംഗിക ബന്ധത്തിന് സഹകരിക്കുന്നില്ലെന്ന് കാണിച്ചാണ് യുവാവ് വിവാഹമോചനം തേടിയത്.

ദുബായിലാണ് സംഭവം. ഹണിമൂണ്‍ വേളയില്‍പ്പോലും കിടപ്പറയില്‍ ഭാര്യ തന്നോട് സഹകരിക്കുന്നില്ലെന്നാണ് യുവാവിന്റെ പരാതി. ഒന്നു തൊടാനോ, കൂടെയുറങ്ങാനോ ഭാര്യ വിസമ്മതിക്കുകയാണ്.

ഉഭയസമ്മതപ്രകാരം തങ്ങള്‍ക്കിടയില്‍ ലൈംഗിക ബന്ധം അസാധ്യമാണെന്നും അതിനാലാണ് വിവാഹ മോചനം ആവശ്യപ്പെടുന്നതെന്നും യുവാവ് വ്യക്തമാക്കുന്നു. എന്നാല്‍ യുവാവ് അറുപിശുക്കനാണെന്നും തനിക്കുവേണ്ടി പണം ചെലവഴിക്കാന്‍ ഭയങ്കര മടിയാണെന്നുമാണ് ഭാര്യയുടെ ആരോപണം.

വെറും 7 ദിവസം മാത്രമായ വിവാഹ ബന്ധം അവസാനിപ്പിക്കണോയെന്ന് ഇവരോട് കോടതി ആരാഞ്ഞു. എന്നാല്‍ വിവാഹ മോചനം കൂടിയേ തീരൂവെന്നായിരുന്നു ഇരുവരുടെയും നിലപാട്.

ഇതോടെ കോടതി ഇവരെ ഫാമിലി കൗണ്‍സിറുടെ അടുത്ത് അയച്ചു. എന്നാല്‍ ഇവിടെയും ദമ്പതികള്‍ നിലപാടില്‍ ഉറച്ചുനിന്നു. ഇതോടെ ഇവരുടെ വിവാഹ മോചനത്തിന് കളമൊരുങ്ങിയിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here