ഷെഫിന്‍ ജഹാനെതിരായ അന്വേഷണം പുതിയ തലത്തിലേക്ക്‌ വ്യാപിപ്പിച്ച് എന്‍ഐഎ സംഘം

കൊച്ചി : ഹാദിയ കേസില്‍ അന്വേഷണം നടത്തുന്ന എന്‍ഐഎ സംഘം ഷെഫിന്‍ ജഹാനെതിരായ അന്വേഷണം പുതിയ തലങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു. ഷെഫിന് തീവ്രവാദ ബന്ധമുണ്ടെന്ന ആരോപണത്തില്‍, അന്വേഷണം കനകമല കേസിലേക്ക് കൂടി വ്യാപിക്കുകയാണ്
എന്‍ഐഎ.ഐസുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്നവര്‍ 2016 ഒക്ടോബറില്‍ കനകമലയില്‍ യോഗം ചേര്‍ന്നെന്നാണ് പ്രസ്തുത കേസ്. ഈ കേസിലെ ഒന്നാം പ്രതി മന്‍സീദിന് ഷെഫിന്‍ ജഹാനെ പരിചയമുണ്ടായിരുന്നുവെന്നും ഇയാളുടെ വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ ഷെഫിന്‍ അംഗമായിരുന്നുവെന്നും ആരോപിച്ചാണ് എന്‍ഐഎയുടെ പുതിയ നീക്കം.ഇതിന്റെ ഭാഗമായി കനകമല കേസിലെ പ്രതികളെ അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യും. ഒന്നാം പ്രതി മന്‍സീദ് ഒന്‍പതാം പ്രതി ഷെഫ് വാന്‍ എന്നിവരെയാണ് ചോദ്യം തിങ്കളാഴ്ച ചോദ്യം ചെയ്യുക.മൊഴിയെടുക്കലിന് കോടതി എന്‍ഐഎയ്ക്ക് അനുമതി നല്‍കിയിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ പത്തിനും അഞ്ചിനും ഇടയില്‍ വിയ്യൂര്‍ ജയിലില്‍ വെച്ചാണ് ചോദ്യംചെയ്യല്‍. എന്‍ഐഎ ഉദ്യോഗസ്ഥരാണ്, കനകമലയില്‍ നിന്ന് ഭീകരബന്ധം ആരോപിച്ച് ഇവരെ അറസ്റ്റ് ചെയ്തത്. വിവിധ രാഷ്ട്രീയ നേതാക്കളെയും ജഡ്ജിമാരെയും പൊലീസ് ഉദ്യോഗസ്ഥരെയും ആക്രമിക്കാനും വിവിധയിടങ്ങളില്‍ സ്‌ഫോടനം നടത്താനും ഇവര്‍ പദ്ധതിയിട്ടിരുന്നതായാണ് എന്‍ഐഎയുടെ കണ്ടെത്തല്‍.

LEAVE A REPLY

Please enter your comment!
Please enter your name here