ഈ വിവാഹം ദുരൂഹം

മംഗളൂരു :നൈജീരിയന്‍ വൃദ്ധനെ വിവാഹം കഴിച്ച മുസ്‌ലിം പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പരക്കുന്നു. തിങ്കളാഴ്ച മുതലാണ് ചിത്രങ്ങള്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടാന്‍ തുടങ്ങിയത്.

കര്‍ണ്ണാടകയിലെ മംഗളൂരുവില്‍ നിന്നുള്ള പെണ്‍കുട്ടിയാണിതെന്നാണ് പുറത്ത് വരുന്ന സൂചനകള്‍. ചിത്രങ്ങളില്‍ പെണ്‍കുട്ടി ഒട്ടും സന്തോഷവതിയായിട്ടല്ല കാണപ്പെടുന്നത്. അതുകൊണ്ട് തന്നെ പെണ്‍കുട്ടിയെ വീട്ടുകാര്‍ ബലം പ്രയോഗിച്ച് വിവാഹം കഴിപ്പിക്കുന്നതാണോ അതോ ആഫ്രിക്കന്‍ സ്വദേശിക്ക് വിറ്റതാണോ എന്ന തരത്തില്‍ സംശയങ്ങള്‍ ശക്തമാണ്.ഹൈദരാബാദായിരുന്നു ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് വരെ ഇത്തരത്തിലുള്ള വിവാഹ കച്ചവടങ്ങളുടെ കേന്ദ്രം. എന്നാല്‍ അടുത്തിടെ ഹൈദരാബാദ് പൊലീസ് ഇത്തരം കേസുകളില്‍ തങ്ങളുടെ നിരീക്ഷണം ശക്തമാക്കിയതോടെ ഈ റാക്കറ്റ് കേരളം. കര്‍ണ്ണാടക എന്നീ സംസ്ഥാനങ്ങളില്‍ തങ്ങളുടെ പ്രവര്‍ത്തനം വ്യാപിപ്പിച്ചതായാണ്  പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

അതുകൊണ്ട് തന്നെയാണ് ഈ വിവാഹ ചിത്രങ്ങള്‍ സംശയത്തിന് വക നല്‍കുന്നതും.

LEAVE A REPLY

Please enter your comment!
Please enter your name here