‘റഷ്യന്‍ വനിതകളുമായി ലൈംഗികബന്ധം പാടില്ല’

മോസ്‌കോ : റഷ്യന്‍ വനിതകളുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടരുതെന്ന് ലോകകപ്പ് ഫുട്‌ബോളിനെത്തുന്ന നൈജീരിയന്‍ താരങ്ങള്‍ക്ക് മുന്നറിയിപ്പ്. ടീം പരിശീലകന്‍ ഗെര്‍ണോട്ട് റോറാണ് താരങ്ങളെ താക്കീത് ചെയ്തിരിക്കുന്നത്.

ജൂണ്‍ 14 മുതല്‍ ജൂലായ് 15 വരെയാണ് ഇവിടെ ലോകകപ്പ് മത്സരങ്ങള്‍. പതിനൊന്ന് നഗരങ്ങളിലായിട്ടാണ് ഫുട്‌ബോള്‍ മാമാങ്കം. റഷ്യയില്‍ തട്ടിപ്പുകള്‍ക്ക് ഇരകളാകാതിരിക്കാനും വശീകരണങ്ങളില്‍ വഞ്ചിതരാകാതിരിക്കാനുമാണ് മുന്നറിയിപ്പ്.

കളിക്കുശേഷം ഭാര്യമാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും താരങ്ങളെ സന്ദര്‍ശിക്കാം. എന്നാല്‍ പരിശീലന സമയത്ത് അനുവദിക്കില്ല. കൂടാതെ പുറത്തുനിന്നുള്ള ഒരാളെയും ഒരു കാരണവശാലും താരങ്ങളെ സമീപിക്കാന്‍ അനുവദിക്കില്ലെന്നും ഗെര്‍ണോട്ട് റോര്‍ പറഞ്ഞു.

റഷ്യന്‍ സ്ത്രീകളെന്ന് പറഞ്ഞതില്‍ ക്യാപ്റ്റന്‍ മൈക്കേലിന് ചെറിയൊരു ഇളവുണ്ട്. അദ്ദേഹത്തിന്റെ ജീവിത പങ്കാളി റഷ്യക്കാരിയായതിനാലാണിതെന്നും റോര്‍ വിശദീകരിച്ചു. ഇതാദ്യമായല്ല ഒരു ടീം മാനേജ്‌മെന്റ് ഇത്തരമൊരു നിലപാട് സ്വീകരിക്കുന്നത്.

തങ്ങളുടെ താരങ്ങള്‍ക്കായി റഷ്യയിലെ ഭാഷയും സംസ്‌കാരവും ഉള്‍ക്കൊള്ളിച്ചുകൊണ്ട് അര്‍ജന്റീനന്‍ ടീം ഒരു കൈപ്പുസ്തകം തന്നെ തയ്യാറാക്കിയിരുന്നു.

എന്നാല്‍ ഇതിലെ ഉള്ളടക്കങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച് വിവാദമായതോടെ അര്‍ജന്റീനന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ കൈപ്പുസ്തകം പിന്‍വലിച്ച് മാപ്പുപറയേണ്ടിയും വന്നു.

LEAVE A REPLY

Please enter your comment!
Please enter your name here