ഹിന്ദുദൈവങ്ങളുടെ ചിത്രവുമായി മുസ്ലിം ക്ഷണക്കത്ത്‌

സുല്‍ത്താന്‍പൂര്‍ : ഹിന്ദു ദൈവങ്ങളുടെ ചിത്രവുമായി മുസ്ലിം കുടുംബത്തിന്റെ വിവാഹ ക്ഷണക്കത്ത്. ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പൂരില്‍ നിന്നാണ് ഈ വേറിട്ട മാതൃക. സുല്‍ത്താന്‍പൂര്‍ ബഗ്‌സരായി സ്വദേശി മുഹമ്മദ് സലീമാണ് മകള്‍ ജഹനാ ബാനുവിന്റെ വിവാഹ ക്ഷണക്കത്തില്‍ ഹിന്ദു ദൈവങ്ങളുടെ ചിത്രം ഉള്‍പ്പെടുത്തിയിരിക്കുന്നത്.

രാമന്റെയും സീതയുടെയും ചിത്രമാണ് ക്ഷണക്കത്തിലുള്ളത്. മതസൗഹാര്‍ദ്ദം ഉയര്‍ത്തിപ്പിടിക്കാനാണ് വേറിട്ടമാതൃകയില്‍ കല്യാണക്കുറി തയ്യാറാക്കിയതെന്ന് മുഹമ്മദ് സലീം പറയുന്നു. ഇതിന് പുറമെ രാമന്റെയും സീതയുടെയും ചിത്രങ്ങളുള്ള കലണ്ടറും വിവാഹത്തിന് മുന്നോടിയായി ഇദ്ദേഹം തയ്യാറാക്കിയിട്ടുണ്ട്.

സമൂഹത്തില്‍ മതസാഹോദര്യം ഊട്ടിയുറപ്പിക്കാനുള്ള തന്റെ എളിയ ശ്രമമാണിതെന്ന് മുഹമ്മദ് സലീം സാക്ഷ്യപ്പെടുത്തുന്നു. ഹിന്ദു സഹോദരന്‍മാരുടെ വികാരംകൂടി മാനിച്ചാണ് തന്റെ നടപടി.

വരന്റെ വീട്ടുകാര്‍ക്ക് ഇതില്‍ യാതൊരു എതിര്‍പ്പുമില്ലായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. 400 കല്യാണക്കത്തുകള്‍ മുസ്ലിം രീതിയിലും 350 കാര്‍ഡുകള്‍ ഹിന്ദു മതാചാര പ്രകാരവുമാണ് തയ്യാറാക്കിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here