കിടിലന്‍ നൃത്തവുമായി അനുവും നിമിഷയും

കൊച്ചി: പദ്മാവതിലെ ഗൂമര്‍ എന്ന ഗാനത്തിന് മനോഹരമായ ചുവടുകള്‍ വച്ച് അനു സിതാരയും നിമിഷ സജയനും. ടൊവിനോ തോമസ് നായകനായെത്തുന്ന ‘ഒരു കുപ്രസിദ്ധ പയ്യന്‍’ എന്ന ചിത്രത്തിന്റെ ഇടവേളയിലായിരുന്നു ഇരുവരുടെയും ഡാന്‍സ്.

അനു സിതാര ഒരു നൃത്താദ്ധ്യാപിക കൂടിയാണ്. നിമിഷയും ചെറുപ്പം മുതലേ നൃത്തം അഭ്യസിക്കുന്നുണ്ട്. ഒഴിമുറിക്കു ശേഷം മധുപാല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഒരു കുപ്രസിദ്ധ പയ്യന്‍.

ശരണ്യ പൊന്‍വണന്‍, ബാലു വര്‍ഗീസ്, ലിജോമോള്‍ ജോസ്, നെടുമുടി വേണു, ദിലീഷ് പോത്തന്‍, സിദ്ധിഖ്, പശുപതി, അലന്‍സിയര്‍, സുധീര്‍ കരമന, ഉണ്ണിമായ, സുജിത്ത് ശങ്കര്‍, സിബി തോമസ്, മഞ്ജു വാണി തുടങ്ങി ഒരു നീണ്ട താരനിര തന്നെ സിനിമയിലുണ്ട്.

കൂടാതെ നിര്‍മ്മാതാവ് ജി. സുരേഷ് കുമാറും കാമറമാന്‍ പി. സുകുമാറും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here