നിപാ വൈറസ് മൃഗങ്ങളില്‍ കണ്ടെത്തിയിട്ടില്ല

കോഴിക്കോട് : നിപാ വൈറസ് ബാധയുണ്ടായ മേഖലകളില്‍ മൃഗങ്ങളില്‍ ഇതുവരെ രോഗലക്ഷണം കണ്ടെത്തിയിട്ടില്ലെന്ന് സെന്‍ട്രല്‍ ആനിമല്‍ ഹസ്‌ബെന്‍ഡറി കമ്മീഷണര്‍ ഡോ. സുരേഷ്. ഇതുവരെ മനുഷ്യരില്‍ മാത്രമേ രോഗം കണ്ടെത്തിയിട്ടുളളൂ.

ദേശാടന പക്ഷികള്‍ വഴി രോഗം പടരാനുള്ള സാധ്യത തള്ളാനാകില്ല. വൈറസ് പടരാന്‍ കാരണം വവ്വാലുകളാണോയെന്ന് സഥിരീകരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ചങ്ങരോത്ത് മൂസയുടെ വീട്ടിലെ കിണറ്റില്‍ നിന്ന് പിടികൂടിയ വവ്വാലുകളുടെ പരിശോധനാഫം വന്നാലേ ഇക്കാര്യം സ്ഥിരീകരിക്കാനാകൂ.

വളര്‍ത്തുമൃഗങ്ങള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടോയെന്ന് വീട്ടുകാര്‍ പരിശോധിക്കണം. ശ്വസന സംബന്ധമായ അസ്വസ്ഥതകള്‍, വിഭ്രാന്തി എന്നിവ ശ്രദ്ധയില്‍പ്പെട്ടാല്‍ മൃഗാശുപത്രിയുമായി ബന്ധപ്പെടണം.

രോഗലക്ഷണങ്ങള്‍ സംശയിക്കപ്പെട്ടാല്‍ മൃഗങ്ങളുടെ ശ്രവ-രക്ത സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് വിധേയമാക്കും. ആവശ്യമെങ്കില്‍ ഭോപ്പാലിലെ ലാബില്‍ പരിശോധിപ്പിക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here