നിപാ ബാധ; മുന്നറിയിപ്പുമായി ഗള്‍ഫ് രാജ്യങ്ങള്‍

ദുബായ് : നിപാ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കേരളത്തിലേക്ക് യാത്രയ്‌ക്കൊരുങ്ങുന്ന പൗരന്‍മാരോട് ജാഗ്രത പുലര്‍ത്താന്‍ യുഎഇ, ബഹ്‌റൈന്‍ രാജ്യങ്ങള്‍ നിര്‍ദേശിച്ചു.

സ്ഥിതിഗതികള്‍ നിയന്ത്രണത്തിലാകുന്നത് വരെ കേരളത്തിലേക്കുള്ള യാത്ര മാറ്റിവെയ്ക്കണമെന്ന് ബഹ്‌റൈന്‍ തങ്ങളുടെ പൗരന്‍മാരോട് നിര്‍ദേശിച്ചു. ബഹ്‌റൈന്റെ മുംബൈയിലെ കോണ്‍സുലേറ്റാണ് മുന്നറിയിപ്പ് നല്‍കിയത്.

യുഎഇയുടെ തിരുവനന്തപുരം കോണ്‍സുലേറ്റാണ് അവരുടെ പൗരന്‍മാര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയത്. ഔദ്യോഗിക ട്വിറ്റര്‍ പേജുകളിലൂടെയാണ് ഇരു രാജ്യങ്ങളും അറിയിപ്പ് നല്‍കിയിരിക്കുന്നത്.

നിലവിലുള്ള കേരളത്തിലുള്ള പൗരന്‍മാരും ജാഗ്രത പുലര്‍ത്തണമെന്ന് ഇരു രാജ്യങ്ങളും വ്യക്തമാക്കുന്നു. കേരള- ഇന്ത്യ സര്‍ക്കാരുകള്‍ നല്‍കുന്ന മുന്‍കരുതലുകളും പ്രഖ്യാപനങ്ങളും ശ്രദ്ധിക്കണമെന്നും ബഹ്‌റൈന്‍-യുഎഇ കോണ്‍സുലേറ്റുകള്‍ വ്യക്തമാക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here