പനിയെത്തുടര്‍ന്ന് ഒരാള്‍ നിരീക്ഷണത്തില്‍

കോഴിക്കോട് : പനി ബാധിതനായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കപ്പെട്ടയാള്‍ നിരീക്ഷണത്തില്‍. നിപാ ജാഗ്രതയുടെ ഭാഗമായാണ് ഇയാളുടെ രോഗ ലക്ഷണങ്ങള്‍ വിലയിരുത്തിവരുന്നത്.

നിപാ ബാധയില്‍ മൂന്നാം ഘട്ടം ഉണ്ടായിട്ടില്ലെന്നതിനാല്‍ രോഗം പൂര്‍ണ നിയന്ത്രണ വിധേയമാണെന്ന് ആരോഗ്യമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിട്ടുണ്ട്.
കൂടാതെ നിപാ ബാധയെ അതിജീവിച്ച രണ്ടുപേരെ മന്ത്രി സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.

പുതിയ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യാത്തതിനാല്‍ യാത്രാ നിയന്ത്രണങ്ങള്‍ പിന്‍വലിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഈ മാസവും ജാഗ്രത തുടരാന്‍ ആരോഗ്യ വിദഗ്ധരും ജില്ലാ ഭരണകൂടവും തീരുമാനിച്ചിട്ടുണ്ട്. അതേസമയം പൊതു പരിപാടികള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം തുടരും.

LEAVE A REPLY

Please enter your comment!
Please enter your name here