13 പഴംതീനി വവ്വാലുകളിലും നിപാ സാന്നിധ്യമില്ല

കോഴിക്കോട് : പരിശോധനയ്ക്കയച്ച പഴംതീനി വവ്വാലുകളുടെ സാമ്പിളുകളിലും നിപാ വൈറസ് സാന്നിധ്യമില്ല. നിപാ ബാധയുടെ ഉറവിടം കണ്ടെത്താനായി 13 സാമ്പിളുകളാണ് ഭോപ്പാലിലെ ലാബിലേക്ക് അയച്ചത്.

എന്നാല്‍ വിദഗ്ധ പരിശോധനയില്‍ ഇവയുടെ എല്ലാം ഫലം നെഗറ്റീവാണ്. നിപാ ബാധ ആദ്യം റിപ്പോര്‍ട്ട് ചെയ്ത ചങ്ങരോത്തിന് സമീപമുള്ള ജാനകിക്കാട്ടില്‍ നിന്നാണ് പഴംതീനി വവ്വാലുകളെ പിടികൂടിയത്.

മരണപ്പെട്ട മൂസയെന്നയാളുടെ വീട്ടിലെ കിണറ്റില്‍ നിന്ന് പിടിച്ച ഷഡ്പദ ഭോജികളായ വവ്വാലുകളുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചപ്പോഴും വൈറസ് സാന്നിധ്യം കണ്ടെത്താനായിട്ടില്ല. ഫലത്തില്‍ വൈറസ് ബാധയുടെ ഉറവിടം സംബന്ധിച്ച് അവ്യക്തത തുടരുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here