ഡോക്ടര്‍മാരോട് ജോലിയില്‍ നിന്ന് മാറിനില്‍ക്കാന്‍ നിര്‍ദ്ദേശം

കോഴിക്കോട്: നിപ്പാ വൈറസ് ബാധിച്ച് കഴിഞ്ഞ് ദിവസം രണ്ട് പേര്‍ മരിച്ച സാഹചര്യത്തില്‍ ബാലുശ്ശേരി സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍മാരോടും ജീവനക്കാരോടും ജോലിയില്‍ നിന്ന് മാറിനില്‍ക്കാന്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശം. ഒരാഴ്ചത്തേക്ക് മാറി നില്‍ക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. പകരം സംവിധാനം ഏര്‍പ്പെടുത്തുമെന്നും ഒ.പി പ്രവര്‍ത്തിക്കുമെന്നും ആരോഗ്യവകുപ്പ് ഡയറക്ടര്‍ അറിയിച്ചു.

നിപ്പാ വൈറസ് ബാധിച്ച് ബാലുശ്ശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്ന രണ്ട് പേര്‍ മരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശം. കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്നു പേര്‍ മരിച്ചു. ഒടുവില്‍ മരിച്ച കോട്ടൂര്‍ പൂനത്ത് സ്വദേശി റാസിന് വൈറസ് ബാധയേറ്റത് ബാലുശ്ശേരി താലൂക്ക് ആശുപത്രിയില്‍ നിന്നാണ്.

ഈ സാഹചര്യത്തിലാണ് ഈ ആശുപത്രിയുമായി ബന്ധപ്പെട്ട് കൂടുതല്‍ ജാഗ്രത പുലര്‍ത്തുന്നത്. കഴിഞ്ഞ 5, 14 തീയതികളില്‍ മെഡിക്കല്‍ കോളജ് കാഷ്വാലിറ്റിയിലും 18, 19 തീയതികളില്‍ ബാലുശേരി താലൂക്ക് ആശുപത്രിയും സന്ദര്‍ശിച്ചവര്‍ സ്റ്റേറ്റ് നിപ്പാ സെല്ലുമായി ബന്ധപ്പെടണമെന്ന് കഴിഞ്ഞ ദിവസം ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്.

അതേസമയം, നിപ്പായ്ക്ക് ആസ്‌ട്രേലിയയില്‍ നിന്ന് ഹ്യൂമന്‍ മോണോക്‌ളോണല്‍ ആന്റിബോഡിയെന്ന പുതിയ മരുന്ന് ഇന്ന് എത്തിക്കും. ഇതുവരെ വൈറസ് ബാധ കണ്ടെത്തിയവരെല്ലാം തന്നെ ചങ്ങരോട്ട് വളച്ചുകെട്ടി വീട്ടില്‍ മൂസയുടെ കുടുംബവുമായി ബന്ധമുള്ളവരോ ഈ കുടുംബം ചികിത്സ തേടിയ പേരാമ്പ്ര താലൂക്ക് ആശുപത്രി, കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി എന്നിവിടങ്ങളില്‍ വന്നിരുന്നവരോ ആയിരുന്നു.

എന്നാല്‍ റാസിന് വൈറസ് ബാധയേറ്റത് ബാലുശ്ശേരി താലൂക്ക് ആശുപത്രിയില്‍ നിന്നാണ്. ഈ സാഹചര്യത്തിലാണ് ഈ ആശുപത്രിയുമായി ബന്ധപ്പെട്ട് കൂടുതല്‍ ജാഗ്രത പുലര്‍ത്തുന്നത്. നിപ്പാ വൈറസിന്റെ ഉറവിടം ഇതുവരെ കണ്ടെത്താനോ പകരുന്നത് തടയാനോ ആരോഗ്യവകുപ്പിനായിട്ടില്ല. നിപ്പാ ബാധിച്ച് ഇതുവരെ 17 പേരാണ് മരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here