നിപ്പാ? കര്‍ണാടകയില്‍ 2 പേര്‍ ആശുപത്രിയില്‍

മംഗളൂരു: നിപ്പാ വൈറസ് ലക്ഷങ്ങളോടെ രണ്ട് പേരെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ രക്തസാമ്പിളുകള്‍ പരിശോധനയ്ക്കായി മണിപ്പാലിലെ വൈറസ് റിസര്‍ച്ച് സെന്ററിലേക്ക് അയച്ചിട്ടുണ്ട്. പരിശോധനാ റിപ്പോര്‍ട്ടില്‍ വൈറസ് സ്ഥിരീകരിക്കുകയാണെങ്കില്‍ സാമ്പിളുകള്‍ പൂനെ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ച് ഉറപ്പ് വരുത്തുമെന്ന് ദക്ഷിണ കന്നഡ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ രാമകൃഷ്ണ റാവു അറിയിച്ചു.

സംസ്ഥാനത്ത് നിലവില്‍ കേരളത്തില്‍ നിന്നുള്ള ഒരാളും പ്രദേശവാസിയായ ഒരാളുമാണ് നിപ്പാ വൈറസ് ലക്ഷണങ്ങളോടെ ചികിത്സയിലുള്ളത്. ഒരാളെ ഗവണ്മെന്റ് വെന്‍ലോക്ക് ആശുപത്രിയിലും രണ്ടാമത്തെയാളെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നതെന്നും റാവു പറഞ്ഞു.

ബുധനാഴ്ചയോ വ്യാഴാഴ്ചയോ പരിശോധനാ ഫലം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പൂനയില്‍ നിന്നുള്ള റിപ്പോര്‍ട്ട് കൂടി ലഭിച്ച ശേഷമേ നിപ്പാ വൈറസ് സ്ഥിരീകരിക്കാന്‍ കഴിയുകയുള്ളൂ. ഇപ്പോള്‍ മണിപ്പാലിലെ എം.സി.വി.ആറില്‍ പരിശോധനാ സൗകര്യം ലഭ്യമാണ്. ഒരു ടെസ്റ്റിന് 5,000- 6,000 രൂപ ചെലവ് വരും.

മംഗളൂരുവില്‍ കൂടി ഇത്തരം പരിശോധനാ സംവിധാനം ഒരുക്കാന്‍ വകുപ്പ് ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ദക്ഷിണ കന്നഡ ജില്ലയിലെ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് ജില്ലയില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. സ്ഥിതി
ഗതികള്‍ നേരിടാന്‍ തങ്ങള്‍ സുസജ്ജമാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here