നിപാ പുറത്തുവരുന്നത് വവ്വാലുകള്‍ പേടിക്കുമ്പോള്‍

കോഴിക്കോട് : വവ്വാലുകള്‍ പേടിക്കുമ്പോഴാണ് വൈറസ് പുറത്തുവരുന്നതെന്ന് മൃഗസംരക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. അതിനാല്‍ വവ്വാലുകളെ ഭയപ്പെടുത്തി ഓടിക്കരുത്.

പടക്കം പൊട്ടിച്ചും ശബ്ദമുണ്ടാക്കിയും മറ്റും വവ്വാലുകളെ തുരത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്.വൈറസ് ഉണ്ടെങ്കില്‍ അതിന്റെ വ്യാപനത്തിന് മാത്രമാണ് ഇത് വഴിതെളിക്കുക.

അവയെ ഭയപ്പെടുത്തുമ്പോള്‍ വൈറസ് പുറത്തുവരും. അതിനാല്‍ വവ്വാലുകളെ തുരത്താന്‍ ശ്രമം നടത്തരുത്. പകരം വ്യക്തി ശുചിത്വവും പരസര ശുചിത്വവും കര്‍ശനമായി പാലിക്കുകയാണ് വേണ്ടത്.

നിപാ രോഗികളില്‍ നിന്നും അകന്നുനില്‍ക്കണം. അഥവാ അനിവാര്യമായ സാഹചര്യങ്ങള്‍ ഉണ്ടായാല്‍പോലും ഇവരില്‍ നിന്നുള്ള ശ്രവങ്ങള്‍ ശരീരത്തിലാകാതെ നോക്കണം. മാസ്‌ക് ധരിക്കുന്നതാണ് ഉത്തമം.

കൈകള്‍ മുഖത്തേക്ക് കൊണ്ടുപോകുന്നത് ഒഴിവാക്കുകയും സോപ്പുപയോഗിച്ച് കഴുകാന്‍ ശ്രദ്ധിക്കുകയും വേണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു. വവ്വാലുകള്‍ ഷോക്കേറ്റ് ചത്തുവീഴുന്നത് സാധാരണമാണ്.

ഇതിനെ ആശങ്കയോടെ കാണേണ്ടതില്ല. നിപാ വൈറസ് വവ്വാലിനെ ആക്രമിക്കാറില്ലെന്നും മൃഗസംരക്ഷണ വകുപ്പ് ചൂണ്ടിക്കാട്ടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here