നിപ്പാ ;ജൂണ്‍ 5 വരെ ഇനി നിര്‍ണ്ണായകം

കോഴിക്കോട് : നിപ്പാ വൈറസ് ബാധ അടുത്ത ഒരാഴ്ച്ചയ്ക്കുള്ളില്‍ നിയന്ത്രണ വിധേയമാക്കാന്‍ സാധിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിച്ച് സംസ്ഥാന ആരോഗ്യ വകുപ്പ്. ഓദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് വിഷയത്തില്‍
ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ച് കൊണ്ട് സംസ്ഥാന ആരോഗ്യ വകുപ്പ് രംഗത്തെത്തിയത്.

സംസ്ഥാനത്ത് ഇതുവരെ നിപ്പാ വൈറസ് ബാധയേറ്റ മരിച്ച രോഗികളുടെ എണ്ണം 13 ആയി. 77 പേരുടെ രക്ത സാമ്പിളുകള്‍ പരിശോധിച്ചതില്‍ 62 ഉം നെഗറ്റീവ് ആയിരുന്നു. പോസിറ്റിവ് എന്ന് കാണിച്ച 15 പേരില്‍ 12 പേര്‍ മരണമടഞ്ഞു. ടെസ്റ്റ് ചെയ്യാതെ മരിച്ച ആദ്യത്തെ കേസും കൂടിയാല്‍ തെളിയിക്കപ്പെട്ട മരണം 13 ആയി.

അതുകൊണ്ട് തന്നെ നിലവില്‍ സംസ്ഥാനത്ത് രോഗബാധയുള്ളതായി തെളിയിക്കപ്പെട്ട മൂന്ന് പേരാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്.

വൈറസിന്റെ ഇന്‍ക്യൂബേഷന്‍ പിരീഡ് കണക്കാക്കിയാല്‍ ഇനി മറ്റ് ആരുടെയെങ്കിലും ശരീരത്തില്‍ കൂടി വൈറസ് പകര്‍ന്നിട്ടുണ്ടെയെന്നറിയാന്‍ അഞ്ചു ദിവസം കൂടി കാത്തിരിക്കണം. ജൂണ്‍ 5 നകം പുതിയ കേസൊന്നും വന്നില്ലെങ്കില്‍ ഈ രോഗം അവസാനിച്ചതായി കണക്കാക്കുമെന്നും ആരോഗ്യ വകുപ്പ് കുറിപ്പില്‍ വ്യക്തമാക്കുന്നു. കഴിയാവുന്നതൊക്കെ ചെയ്ത് കഴിഞ്ഞു അതുകൊണ്ട് തന്നെ ശുഭ പ്രതീക്ഷയോടെ കാത്തിരിക്കാം എന്ന് പറഞ്ഞാണ് ഫെയ്‌സ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.

ഇന്ന് ഒരു റിസൾട്ട് കൂടി പോസിറ്റീവ് ആയി. ആ വ്യക്തി മരിക്കുകയും ചെയ്തു. ആകെ 15 പേര് പോസിറ്റീവ് അതിൽ 12 പേര് മരിച്ചു….

Department of Health, Government of Keralaさんの投稿 2018年5月26日(土)

LEAVE A REPLY

Please enter your comment!
Please enter your name here