700 ഓളം പേര്‍ക്ക് പിരിച്ചുവിടല്‍ നോട്ടീസ്

കുവൈറ്റ്‌സിറ്റി: കുവൈറ്റില്‍ ജോലി ചെയ്യുന്ന 689 വിദേശ ജീവനക്കാര്‍ക്ക് പിരിച്ചുവിടല്‍ നോട്ടീസ് ലഭിച്ചു. ആരോഗ്യമന്ത്രാലയത്തില്‍ നിന്നും, അവെഖാഫെ മതകാര്യ മന്ത്രാലയത്തില്‍ നിന്നുമാണ് ജോലിക്കാരെ കൂട്ടമായി പിരിച്ചുവിടുന്നത്. സ്വദേശിവത്കരണം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി.

പൊടുന്നനെയാണ് സര്‍വീസില്‍ നിന്ന് പിരിച്ചുവിടുന്നതായുള്ള അറിയിപ്പ് ലഭിച്ചതെന്ന് വിദേശ ജോലിക്കാര്‍ വ്യക്തമാക്കി. മലയാളികളടക്കം ഒട്ടേറെ ഇന്ത്യക്കാര്‍ ഇവരില്‍ ഉള്‍പ്പെടും.

അവെഖാഫെ മതകാര്യ മന്ത്രാലയത്തില്‍ നിന്ന് 436 പേരെയും ആരോഗ്യമന്ത്രാലയത്തിലെ ഭരണവിഭാഗത്തില്‍ നിന്ന് 253 പേരെയുമാണ് നീക്കിയത്. ജൂണ്‍ 30 ന് ഇവരുടെ സര്‍വീസ് അവസാനിക്കുമെന്നാണ് നോട്ടീസിലുള്ളത്.

ആരോഗ്യമന്ത്രി ഡോക്ടര്‍ ബേസില്‍ അല്‍ സലേഹിന്റെ ഉത്തരവ് പ്രകാരമാണ് നടപടി. നിതാഖാതിന്റെ ഭാഗമായാണ് നടപടിയെന്ന് ഉത്തരവില്‍ പരാമര്‍ശിക്കുന്നുണ്ട്.നിയമം കര്‍ശനമായി പാലിക്കണമെന്നാണ് നിര്‍ദേശം.

പ്രവാസി മലയാളികളെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നതാണ് കുവൈറ്റ് നടപടി. വരും ദിവസങ്ങളില്‍ കൂടുതല്‍ മേഖലകളില്‍ സ്വദേശി വത്കരണം നടപ്പാക്കുമോയെന്ന ആശങ്ക ഉയരുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here