മോഡലിന് നേരെ സൈബര്‍ ആക്രമണം

മുംബൈ :ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ച് ആരാധനാലയത്തിന് മുന്നില്‍ നിന്നും ഫോട്ടോയ്ക്ക് പോസ് ചെയ്ത മോഡലിന് നേരെ സമൂഹ മാധ്യമങ്ങളില്‍ സദാചാര ആക്രമണം.

പ്രശസ്ത മോഡലും, ടിവി റിയാലിറ്റി ഷോയായ ബിഗ്‌ബോസ് സീസണ്‍ 10 ലെ മത്സരാര്‍ത്ഥിയുമായിരുന്ന നിതിബാ കൗള്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങളിലാണ് ഇറക്കം കുറഞ്ഞ വസ്ത്രധാരണത്തെ തുടര്‍ന്ന് സൈബര്‍ ആക്രമണം നടന്നത്.

അവധിക്കാലം ആഘോഷിക്കുവാനായി കര്‍ണ്ണാടക-മഹാരാഷ്ട്ര അതിര്‍ത്തിയിലുള്ള ഗോകര്‍ണ്ണത്തില്‍ പോയതായിരുന്നു യുവതി. ഗോകര്‍ണ്ണത്തിലെ ഹനുമാന്‍ ജന്മഭൂമി എന്ന ആരാധനാലയം സന്ദര്‍ശിച്ച നിതിബാ പോസ്റ്റ് ചെയത ചിത്രങ്ങളാണ് വിവാദം വരുത്തിവെച്ചത്.ഹനുമാന്റെ ജന്മഭൂമി എന്നാണ് വിശ്വാസികള്‍ ഈ സ്ഥലത്തെ കണക്കാക്കി പോരുന്നത്. ഇറക്കം കുറഞ്ഞ വസ്ത്രങ്ങള്‍ ധരിച്ച ഫോട്ടോയ്ക്ക് താഴേ നിരവധി പേര്‍ മോശം കമന്റുകളുമായെത്തി. ബീച്ചിലാണ് പോയതെന്നാണൊ വിചാരിക്കുന്നതെന്നായിരുന്നു മോഡലിനോട് ഒരു ഫോളോവറിന്റെ ചോദ്യം.

സംസ്‌കാരങ്ങളെ ബഹുമാനിക്കാന്‍ പഠിക്കണമെന്നായിരുന്നു പലരുടെയും കമന്റുകള്‍. എന്നാല്‍ എല്ലാ അധിക്ഷേപങ്ങള്‍ക്കും നിതിബാ ഒടുവില്‍ മറുപടി നല്‍കി.

21 ാം നൂറ്റാണ്ടില്‍ ജീവിക്കുന്ന ഒരു ഇന്ത്യന്‍ പെണ്‍കുട്ടിയാണ് ഞാന്‍. പലപ്പോഴും ഇറക്കം കുറഞ്ഞ വസ്ത്രങ്ങളും ബിക്കിനി വരെയും ധരിക്കാറുണ്ട്, എന്നാല്‍ ഇതിന് അര്‍ത്ഥം തനിക്ക് ഭാരതീയ സംസ്‌ക്കാരത്തോട് ബഹുമാനമില്ലായെന്നല്ല, ജീവിതം സന്തോഷകരമായി അടിച്ചു പൊളിച്ച് ജീവിക്കാന്‍ ശ്രമിക്കുക.

ധ്യാനിക്കുന്ന തരത്തിലുള്ള ഫോട്ടോ പോസ്റ്റ് ചെയ്തായിരുന്നു നിതിബ ഈ കുറിപ്പും കൂടി മറുപടിയായി പോസ്റ്റ് ചെയ്തത്.

 

LEAVE A REPLY

Please enter your comment!
Please enter your name here