എടിഎമ്മുകള്‍ക്ക് മുന്നില്‍ ജനങ്ങളുടെ പ്രതിഷേധം

റെയ്ച്ചൂര്‍ :പണമില്ലാത്തതിനെ തുടര്‍ന്ന് അടച്ചിട്ട എടിഎമ്മുകള്‍ക്ക് മുന്നില്‍ ശവസംസ്‌കാര ചടങ്ങുകള്‍ നടത്തി ജനങ്ങള്‍ പ്രതിഷേധിച്ചു. കര്‍ണ്ണാടകയിലെ റെയ്ച്ചൂര്‍ ജില്ലയിലാണ് ഈ വ്യത്യസ്ഥമായ പ്രതിഷേധം അരങ്ങേറിയത്. ജനകീയ സമിതിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

റെയ്ച്ചൂര്‍ നഗരത്തിലെ അംബേദ്കര്‍ സര്‍ക്കിളിനിടത്തുള്ള വിവിധ ബാങ്ക് എടിഎമ്മുകള്‍ക്ക് മുന്നില്‍ ഇവര്‍ മരണാന്തര ചടങ്ങുകളുടെ മാതൃകയിലുള്ള ക്രിയകള്‍ നടത്തി. വന്‍കിട മുതലാളിമാര്‍ ബാങ്കിനെ കബളിപ്പിച്ച് പണവുമായി വിദേശത്തേക്ക് കടന്നു കളഞ്ഞതിനെ തുടര്‍ന്നാണ് എടിഎമ്മുകള്‍ കാലിയായി കിടക്കുന്നതെന്ന് ജനകീയ സമിതി ആരോപിച്ചു.

കേന്ദ്ര സര്‍ക്കാര്‍ സാധാരണക്കാരെ അവഗണിച്ച് വന്‍ വ്യവസായികള്‍ക്ക് ലോണ്‍ കൊടുക്കുന്നതില്‍ വ്യാപൃതരാണ്.എന്നാല്‍ ഈ വന്‍കിട മുതലാളിമാര്‍ ഒടുക്കം പണവുമായി കടന്നു കളയുകയാണെന്നും ഇവര്‍ ആരോപിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here